പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയിൽ. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പുലർച്ചയോടെ ഇയാള െമുക്കം സ്റ്റേഷനിൽ എത്തിച്ചു. കേസിലൽ ഹോട്ടൽ ജീവനക്കാരനായ റിയാസ്, സുരേഷ് എന്നിവർ കൂടി പിടിയിലാവാനുണ്ട്. ശനിയാഴ്ച രാത്രിയാണ് പയ്യന്നൂർ സ്വദേശിനിയായ 24 കാരിയെ ദേവദാസും രണ്ട് ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചത്.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരിയായിരുന്നു പെൺകുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കൾ ഡിജിറ്റൽ തെളിവ് പുറത്തുവിട്ടിരുന്നു. യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ട് മുൻപ് ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടൽ ഉടമയും ജീവനക്കാരും വരുമ്പോൾ യുവതി മൊബൈൽ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്ക്രീൻ റെക്കോർഡായ വീഡിയോയാണ് ഡിജിറ്റിൽ തെളിവായി കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അതിക്രമിച്ച് കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications