• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയെ കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായി, ബൈക്ക് നമ്പറും..

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുള്‍ അഴിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമാണ് പോലീസിന് പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലും പ്രവര്‍ത്തിച്ച മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ബിര്‍ജുവെന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വത്തിനായി അമ്മയെ കൊല്ലുകയും അതിന് കൂട്ടുനിന്നയാളെ പിന്നീട് കൊന്ന് മുറിച്ച് തള്ളുകയും ചെയ്ത ബിര്‍ജുവിനെ രണ്ട് വര്‍ഷത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനൊടുവില്‍ പോലീസ് അതി വിദഗ്ധമായി കുടുക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

2017 ല്‍

2017 ല്‍

2017 ലാണ് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുത്തുമാറ്റപ്പെട്ട നിലയിലുള്ള ശരീര ഭാഗങ്ങല്‍ കണ്ടെത്തിയത്. പിന്നീട് രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞ് 2019 ഡിസംബറിലാണ് മൃതദേഹ ഭാഗങ്ങള്‍ ഇസ്മായിലിന്‍റേതാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഒരു മാസത്തിനുള്ളില്‍

ഒരു മാസത്തിനുള്ളില്‍

കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ കൊലപാതകി ആരെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചു. കൊല്ലപ്പെട്ട ഇസ്മായിനിലെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു പോലീസ് ആദ്യം ചെയ്തത്. ഇയാളുടെ പേരിലുള്ള കേസുകള്‍, സുഹൃത്തുക്കള്‍, യാത്ര, ജോലി എന്നിവയെ സംബന്ധിച്ചെല്ലാമുള്ള വിവരങ്ങള്‍ പോലീസ് വിശദമായി ശേഖരിച്ചു.

നിരവധി കേസുകള്‍

നിരവധി കേസുകള്‍

ഇസ്മായില്‍ 4 വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തി. നാല് പേരെയും ചോദ്യം ചെയ്തതിലൂടെ ഇസ്മായിലിനെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്ന് അറിയാന്‍ സാധിച്ചു. കാണാതായിട്ട് ഇത്രനാളായിട്ടും എന്തെ പോലീസ് പരാതി നല്‍കി എന്ന് ചോദിച്ചപ്പോള്‍ ഏതെങ്കിലും കേസില്‍ പെട്ടു ജയിലിലാണെന്ന് കരുതിയെന്നായിരുന്നു ഒരു ഭാര്യയുടെ മറുപടി.

മുക്കത്തെ അച്ചായന്‍

മുക്കത്തെ അച്ചായന്‍

മോങ്ങത്തെ ഒരു വീട്ടിലാണ് ഇസ്മായീല്‍ അവസാനം ജോലി ചെയ്തതെന്ന വിവരവും പോലീസിന് ലഭിച്ചു. മുക്കത്തെ അച്ചായന്‍റെ അടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ബിര്‍ജു അവിടുന്ന് അവസാനാമായി പോയതെന്നാണ് വീട്ടുട മൊഴി നല്‍കിയിരിക്കുന്നത്. ഇസ്മായിലന്‍റെ മൃതദേഹത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയതും ഭാര്യമാരില്‍ ഒരാളുടെ വീടും മുക്കത്ത് ആയതിനാല്‍ ഇവിടം കേന്ദ്രീകരിച്ചായി തുടര്‍ന്നുള്ള അന്വേഷണം.

ക്വട്ടേഷന്‍

ക്വട്ടേഷന്‍

ഒരു അച്ചായന്‍ 2 ലക്ഷം രൂപതരാനുണ്ടെന്ന് ഇസ്മായിൽ പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നൽകിയതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്‍റെ ക്വട്ടേഷനാണ് ഈ തുകയെന്ന് ഇസ്മായിലിന് അടുപ്പമുണ്ടായിരുന്നു മറ്റൊരു സുഹൃത്തും പോലീസിന് മൊഴി നല്‍കിയതോടെ സമീപ കാലത്ത് മുക്കം മേഖലയില്‍ നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക പോലീസ് ശേഖരിച്ചു.

ബിര്‍ജുവിന്‍റെ അമ്മ

ബിര്‍ജുവിന്‍റെ അമ്മ

ഈ അന്വേഷണത്തിലാണ് ബിര്‍ജുവിന്‍റെ അമ്മ ജയല്ലിയുടെ മരണത്തില്‍ പോലീസിന് സംശയങ്ങള്‍ ഉണ്ടായത്. എഴുപതാം വയസ്സിൽ ഒരു സ്ത്രീ എന്തിന് ആത്മഹത്യ ചെയ്തെന്നായി അന്വേഷണം. മകനുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ ജയവ്വലിയുടെ മരണത്തിന് പിന്നാലെ മകന്‍ വീടും സ്ഥലവും വിറ്റു നാടു വിട്ടിരുന്നു.

നീലഗിരിയില്‍

നീലഗിരിയില്‍

ഇസ്മായിലും ബിര്‍ജുവും സുഹൃത്തുക്കളാണെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും മനസ്സിലാക്കിയതോടെ ഇയാളെ കണ്ടെത്താനായി പോലീസിന്‍റെ ശ്രമം. വയനാട്-തമിഴ്നാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചായി പോലീസിന്‍റെ അന്വേഷണം. ബിര്‍ജുവിനോട് സാമ്യമുള്ള ഒരാള്‍ നീലഗിരിയില്‍ ഉണ്ടെന്നും ഇയാളുടെ പേര് ജോര്‍ജുകുട്ടി എന്നാണെന്നും പോലീസിന് വിവരം ലഭിച്ചു.

നീലഗിരിയില്‍ എത്തിയപ്പോള്‍

നീലഗിരിയില്‍ എത്തിയപ്പോള്‍

ജോര്‍ജ്ജുകുട്ടിയെ തേടി പോലീസ് നീലഗിരിയില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിയിരിക്കുകയായിരുന്നു. എന്നാല്‍ പൂട്ടിയിട്ട വീടിനു മുന്നില്‍ കേരള രജിസ്ട്രേഷനിലുള്ള ഒരു ബൈക്ക് കണ്ടെത്താന്‍ പോലീസിന് സാധിച്ചു. നമ്പറിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്‍റെ ആര്‍സി ഉടമ മുക്കം മണാശ്ശേരി സ്വദേശി ബിര്‍ജുവാണെന്ന് തെളിഞ്ഞു. ഇരുകൊലകള്‍ക്ക് പിന്നിലും ബിര്‍ജുവെന്ന് ഉറപ്പിച്ച പോലീസ് പിന്നീട് വീണ്ടും നീലഗരിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഇസ്ലാമിക വർഗീയ ശക്തികൾക്ക് എത്ര മുക്രയിട്ടാലും ഇന്ത്യയിലെ ഭരണവർഗമാകാനാവില്ല! കുറിപ്പ്

ട്രംപിന്‍റെ ഇംപീച്ച്മെന്‍റ്; യുഎസ് സെനറ്റില്‍ കുറ്റവിചാരണ നടപടികള്‍ ആരംഭിച്ചു

English summary
mukkam case; this is how police caught the culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X