കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലക്കാനും എല്ലക്കല്‍ റോഡ് പരാധീനതകളുടെ നടുവില്‍: അറ്റക്കുറ്റ പണികള്‍ വൈകുന്നു, നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിലുള്ള റോഡുകളുടെ വികസനത്തിനായി കേടികള്‍ അനുവധിച്ചിട്ടുണ്ടെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും രാജാക്കാടിനു സമീപം മുല്ലക്കാനം എല്ലക്കല്‍വരെയുള്ള റോഡ് ഇന്നും ശാപമോക്ഷമില്ലാതി തകര്‍ന്ന അവസ്ഥയിലാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ടാക്സി വാഹനങ്ങള്‍പോലും കടന്നുവരാത്ത അവസ്ഥയാണ് നിലവില്‍.

വിനോദ സഞ്ചാരികളടക്കം സഞ്ചാിച്ചുകൊണ്ടിരുന്ന വഴിയാണ് കാലങ്ങളായി അറ്റക്കുറ്റ പണിയില്ലാതെ തകര്‍ന്നു കിടക്കുന്നത്.രാജാക്കാട മുല്ലക്കാനത്തുനിന്നും അപകടക്കെണിയായ തേക്കിന്‍കാനം കാഞ്ഞിരംവളവ് ഭാഗം ഒഴിവാക്കി കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, മൂന്നാര്‍ മേഖലകളിലേക്ക് പോകുവാന്‍ കഴിയുന്ന പ്രധാന റോഡിനാണ് ആ ശോച്യാവസ്ഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് റോഡ് വീതികൂട്ടി പണിതത്. ടാറിംഗിന് ശേഷം ആറുമാസത്തിനുള്ളില്‍ തന്നെ റോഡ് വീണ്ടും തകരുകയായിരുന്നു. ഇതിനെതിരെയും പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

road

കുത്തിറക്കവും വളവും നിറഞ്ഞ ഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമാണ്. റോഡിന്റെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിനായി ഫണ്ട് നീക്കി വച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ റീ ടാറിംഗ് നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും,തിരഞ്ഞെടുപ്പ് സമയങ്ങളിലെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി പ്രഖ്യാപനങ്ങള്‍ മാറിയെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.നിലവില്‍ റോഡിന്റെ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരം ചെയ്യാനാണ് പ്രദേശവാസികളുടെ തീരുമാനം.

English summary
Mullakanam ellakkal road construction delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X