കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം കിട്ടിയില്ല, പാര്‍ട്ടി പദവികള്‍ രാജിവെക്കുന്നെന്ന് മുല്ലക്കര

Google Oneindia Malayalam News

തിരുവനന്തപുരം: 2006 ലെ വിഎസ് മന്ത്രിസഭയിലെ മികച്ച മന്ത്രിക്ക് ഇത്തവണ മന്ത്രി സ്ഥാനമില്ല. വിഎസ് മന്ത്രിസഭയില്‍ കൃഷി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരനാണ് ഇത്തവണ സിപിഐ മന്ത്രി സ്ഥാനം നിഷേധിച്ചത്.

മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപെട്ടിട്ടും നല്‍കാത്ത സിപിഐ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ എല്ലാം ഒഴിയാന്‍ തീരുമാനിച്ചതായി മുല്ലക്കര രത്‌നാകരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തന്നെ മനപ്പൂര്‍വ്വം മന്ത്രിയാക്കിയില്ല എന്നാണ് മുല്ലക്കരയുടെ പരാതി.

Mullakkara Rathnakaran

സംസ്ഥാന എക്‌സികുട്ടീവ് മുല്ലക്കരയെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ സംസസ്ഥാന സമിതിയില്‍ നിന്നും മുല്ലക്കര വിട്ടു നിന്നു. സി ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കി എക്‌സികുട്ടീവില്‍ പട്ടിക അവതരിപ്പിച്ചതോടെ സിപിഐയില്‍ ഭിന്നത രൂപപ്പെട്ടു. പിന്നീട് നാടകീയ രംഗങ്ങള്‍ക്കാണ് എംഎന്‍ സ്മാരക മന്ദിരം സാക്ഷ്യം വഹിച്ചത്.

എന്നാല്‍ 2006ലും സിപിഐ പുതുമുഖങ്ങളെയാണ് മന്ത്രിമാരാക്കിയത് എന്ന വിശദീകരവുമായാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. വിഎസ് സുനില്‍കുമാര്‍, തിലോത്തമന്‍, ഇ ചന്ദ്രശേഖരന്‍, കെ രാജു എന്നിവരാണ് സിപിഐ മന്ത്രിമാരാകുന്നത്.

English summary
Mullakkara Ratnakaran omitted from CPI ministers list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X