മലബാറിലെ കള്ളന്‍മാരുടെ ഗരു അറസ്റ്റില്‍
മലപ്പുറം: 'മുള്ളാണി പപ്പനെ' ഓര്‍മയുണ്ടോ? 'മീശ മാധവനെ' മോഷണം പഠിപ്പിയ്ക്കുന്ന ഗുരുവിനെ. ലാല്‍ ജോസിന്റെ സിനിമയിലെ മീശ മാധവനും മുള്ളാണി പപ്പനുമൊക്കെ ജീവിച്ചിരിയ്ക്കുന്നവര്‍ തന്നെയാണെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു സംഭവം. മലബാറിലെ പല കള്ളന്‍മാരുടെയും ഗുരുവായ ഗുരു നന്ദകുമാര്‍ മാളക്കാരന്‍ അറസ്റ്റില്‍.
മുപ്പതിലേറെ കേസുകളില്‍ പ്രതിയായ നന്ദകുമാര്‍ 2003 മുതലാണ് കവര്‍ച്ചകള്‍ നടത്തി വരുന്നത്. ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണം മോഷ്ടിച്ച് കടന്ന പ്രതി മൈസൂരില്‍ നിന്നാണ് അറസ്റ്റിലായത്. കവര്‍ച്ച മുതല്‍ കൊണ്ട് വാങ്ങിയ പതിനഞ്ചേക്കര്‍ ഫാം ഹൗസില്‍ ആയിരുന്നു നന്ദകുമാറിന്റെ ജീവിതം.

ജനതാദള്‍ പ്രാദേശിക നേതാവായി വിലസുന്നതിനിടെയാണ് അറസ്റ്റ്. മലബാര്‍ മേഖലയിലെ ഒട്ടേറെ മോഷ്ടാക്കളുടെ ഗുരുവായിരുന്നു നന്ദകുമാര്‍. മീശമാധവനിലെ മുള്ളാണി പപ്പനെപ്പോലെ നന്ദകുമാറും കവര്‍ച്ചയില്‍ നിന്ന് സ്വയം വിരമിയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2008 ല്‍ ഇയാള്‍ കവര്‍ച്ച അവസാനിപ്പിച്ചതായി പറയുന്നു. 2007 ല്‍ ആണ് നന്ദകുമാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിയ്ക്കുന്നത്.












Click it and Unblock the Notifications