കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഗ്‌ഭടാനന്ദന്റെ ദർശനങ്ങൾ പുനർ വായനയ്ക്ക് വിധേയമാക്കണം

  • By Desk
Google Oneindia Malayalam News

വടകര: അഴിമതിയ്ക്കും,അനീതിയ്ക്കും എതിരേയും,സ്ഥിതി സമത്വത്തിനും വേണ്ടി പോരാടിയ ആത്മവിദ്യാ സംഘം സ്ഥാപകൻ വാഗ്‌ഭടാനന്ദ ഗുരുവിന്റെ ദർശനങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നും,ഇത് പുനർ വായനയ്ക്ക് വിധേയമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു.

കേരള ആത്മവിദ്യാ സംഘം നൂറ്റിയൊന്നാം സംസ്ഥാന വാർഷിക സമ്മേളനം ചോമ്പാലയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.എല്ലാ മതങ്ങളേയും ഒന്നായി കാണാനും,സമൂഹ നന്മയ്ക്കുള്ള പ്രവർത്തനങ്ങൾക്ക് ആത്മ വിദ്യാസംഘം പ്രവർത്തകർ നേതൃത്വം നൽകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

admithyaphoto

ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എ.ടി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.ഡോ:കെ.എച്ച്.സുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി.പി.രാഘവൻ,ഉഷ ചാത്തങ്കണ്ടി,നിഷ പറമ്പത്ത്,പി.എം.അശോകൻ,പ്രദീപ് ചോമ്പാല,എം.വി.ജയപ്രകാശ്,കെ.വി.രാജൻ,ബാലകൃഷ്ണൻ പാമ്പള്ളി,പി.വി.പ്രകാശൻ,പി.വി.കുമാരൻ,ടി.വി.സുരേന്ദ്രൻ,പ്രീതനാന്ദൻ, എം.ബാലൻ എന്നിവർ പ്രസംഗിച്ചു.

വിവാദങ്ങള്‍ക്ക് അന്ത്യം! സുപ്രീം കോടതി പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന് എജിവിവാദങ്ങള്‍ക്ക് അന്ത്യം! സുപ്രീം കോടതി പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന് എജി

English summary
Mullapalli Ramachandran MP about vaghbhadanantha guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X