കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയും മുല്ലപ്പള്ളിയും മാറില്ല, ചര്‍ച്ച തടഞ്ഞ് സീനിയേഴ്‌സ്, തോല്‍വി മാത്രം പരിശോധിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റം പ്രതീക്ഷിച്ചവര്‍ നിരാശരാകേണ്ടി വരും. ആരും മാറില്ലെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കള്‍ തന്നെ നേതൃമാറ്റമെന്ന ആവശ്യത്തെ അടിച്ചമര്‍ത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണിയാണ് വേണ്ടതെന്ന ആവശ്യത്തിലേക്ക് ഇവര്‍ കാര്യം മാറ്റി. ഇതോടെ സാധാരണ നേതാക്കളുടെ തലയുരുളാനാണ് സാധ്യത. രാഷ്ട്രീയകാര്യ സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയാകുന്നതേ തടഞ്ഞു. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും തല്‍ക്കാലത്തേക്ക് തുടരുമെന്ന് ഉറപ്പാണ്.

1

മുല്ലപ്പള്ളി മാറണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എ ഗ്രൂപ്പിനാണെങ്കില്‍ രമേശ് ചെന്നിത്തല മാറി പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കണം. എന്നാല്‍ ഇത് നടക്കണമെങ്കില്‍ ഇനിയും നീക്കങ്ങള്‍ നടത്തേണ്ടി വരും. സാധാരണ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി നേതൃത്വം ഒഴിയാറുണ്ട്. ഇവിടെയും താഴേ തട്ടില്‍ മുതല്‍ അതേ ആവശ്യമുണ്ടായിരുന്നു. ഹൈബി ഈഡന്‍ അടക്കം മുല്ലപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ രാജിവെക്കാന്‍ മുല്ലപ്പള്ളിയെ ഉപദേശിക്കുകയും ചെയ്തു. തന്നെ മാത്രം ബലയാടാക്കി രക്ഷപ്പെടാന്‍ നോക്കേണ്ടെന്ന മറുപടിയായിരുന്നു മുല്ലപ്പള്ളി നല്‍കിയത്.

തനിക്കെതിരെയുള്ള ഗ്രൂപ്പുകളുടെ നീക്കങ്ങളാണെന്ന് മുല്ലപ്പള്ളി വരുത്തി തീര്‍ക്കുകയും ചെയ്തു. രമേശ് ചെന്നിത്തല മാറില്ലെന്ന് പറഞ്ഞതും മുല്ലപ്പള്ളിക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിനുള്ള ക്രെഡിറ്റ് തനിക്കാരും തന്നിട്ടില്ലെന്നുള്ള വാദവും മുല്ലപ്പള്ളി മുന്നോട്ട് വെക്കുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതിയില്‍ കടുത്ത വിമര്‍ശനമുണ്ടായാല്‍ ഇവര്‍ രാജിവെക്കുമെന്ന് പല നേതാക്കളും പ്രതീക്ഷിച്ചിരുന്നു. സാധാരണ പ്രവര്‍ത്തകരും ഇവര്‍ രാജിവെക്കണമെന്ന് തന്നെയായിരുന്നു ആവശ്യം. എന്നാല്‍ എതിരാളികളെ കൃത്യമായി തടഞ്ഞ ിരുവരും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് നേരെ വരില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.

തോല്‍വിയുടെ ഉത്തരവാദിത്തം തുടക്കത്തിലേ ഏറ്റുപറയാനാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചത്. ഇതാണ് ചര്‍ച്ച മാറ്റത്തിലേക്ക് പോകുന്നതില്‍ നിന്ന് തടയാന്‍ ഇവരെ സഹായിച്ചത്. സമഗ്ര അഴിച്ചുപണിയെന്ന നിര്‍ദേശം കെ സുധാകരനും കെ മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ കൂടി പിന്തുണച്ചു. ഇതോടെ പിജെ കുര്യന്‍ മാത്രം വിഷയത്തില്‍ ഒറ്റപ്പെട്ടു. രാജി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് പിജെ കുര്യന്‍ മാത്രായിരുന്നു. അതിന് കാര്യമായ പിന്തുണ കിട്ടിയില്ല. അതേസമയം പുനസംഘടന വരുമ്പോഴേക്ക് ഒരുപാട് സമയം എടുക്കുമെന്ന് ഉറപ്പാണ്. അതുവരെ മുല്ലപ്പള്ളിക്ക് അധ്യക്ഷനായി തുടരാം. പ്രതിപക്ഷ നേതാവ് മന്ത്രിസഭാ രൂപീകരണത്തിന് ശേഷമാവും കണ്ടെത്തുക.

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam

English summary
mullapally ramachandran and ramesh chennithala will continue, no leadership change in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X