കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജീഷിനെ ഞാന്‍ വിളിച്ചിരുന്നു...താങ്കളാണ് ആദ്യം വിളിക്കുന്നതെന്ന് പറഞ്ഞെന്ന് മുല്ലപ്പള്ളി!!

Google Oneindia Malayalam News

തിരുവനന്തപുരം: ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ ഫോണില്‍ പോലും വിളിച്ചില്ലെന്ന ആക്ഷേപം ശരിയല്ല. മനസ്സാക്ഷിയെ മറച്ചുവെച്ചാണ് സജീഷ് ഇത് പറയുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് ഡിവിഷന്‍ അംഗം ജിതേഷ് മുതുകാട് വഴിയാണ് ഞാന്‍ വിളിച്ചത്. ഇന്ന് സജീഷ് എന്നോട് പറഞ്ഞത്, താങ്കളാണ് എന്നെ ആദ്യമായി വിളിക്കുന്നത് എന്നാണ്. ഇത് നിഷേധിക്കുകയാണെങ്കില്‍ അത് മനസ്സാക്ഷിയെ വഞ്ചിക്കലാണ്. ഇത്രമാത്രമമേ ഇത് സംബന്ധിച്ച് എനിക്ക് പറയാനുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

1

Recommended Video

cmsvideo
Nurse Lini's Husband Supports K K Shailaja Over Mullappally Ramachandran's Statement

മുല്ലപ്പള്ളിയുടെ ഫോണ്‍ കോള്‍ സജീഷിന് കൈമാറിയത് താനാണെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാടും വ്യക്തമാക്കി. വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ഗസ്റ്റ് റോളില്‍ പോലുമെത്തി ആശ്വാസ വാക്ക് അറിയിച്ചില്ലെന്നുമായിരുന്നു സജീഷിന്റെ ആരോപണം. വീട്ടിലെ അംഗത്തെ പോലെ പെരുമാറുന്ന ആരോഗ്യമന്ത്രി ലിനിയുടെ കഴിഞ്ഞ ഓര്‍മ ദിനത്തിലും വീട്ടിലേക്ക് വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കെകെ ശൈലജയ്‌ക്കെതിരെ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷനും രംഗത്തെത്തി. പരാമര്‍ശത്തില്‍ മുല്ലപ്പള്ള മാപ്പ് പറയണമെന്ന് എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. സ്ത്രീ മന്ത്രിയായാല്‍ എന്തും പറയാമെന്ന അവസ്ഥയുണ്ട്. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. നിപ്പ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യയും മുല്ലപ്പള്ളിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒരു ഫോണ്‍ കോളിലൂടെ പോലും വിളിച്ച് അന്വേഷിക്കാത്തയാളാണ് അന്ന് എംപിയായിരുന്ന മുല്ലപ്പള്ളിയെന്ന് അജന്യ പറഞ്ഞു. രോഗം ഭേദമായിട്ടും പലരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ആരോഗ്യ മന്ത്രി തന്നെ കാണാന്‍ വന്നതാണ്, തനിക്ക് കരുത്തായതെന്നും, എന്നാല്‍ വടകര എംപിയായിരുന്ന മുല്ലപ്പള്ളി തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അജന്യ പറഞ്ഞു.

നിപ രാജകുമാരി, കോവിഡ് റാണി, അതെ ടീച്ചര്‍ രാജകുമാരിയും റാണിയുമൊക്കെ തന്നെയാണ്. കേരളീയര്‍ക്ക് ഒരു സംശയവുമില്ലെന്നും അജന്യ പറഞ്ഞു. അതേസമയം ഇത്തരം ആരോപണങ്ങള്‍ മനസിലേക്ക് എടുക്കാറില്ലെന്ന് ശൈലജ പറഞ്ഞു. വളരെ തിരക്കിട്ട ജോലികളില്‍ മുഴുകിയിരിക്കുകയാണ്. ഈ ഭൂഗോളം മുഴുവന്‍ വലിയ പോരാട്ടത്തിലാണ്. ഈ പറയുന്നവര്‍ ഇതിന്റെ ഗൗരവം ഒട്ടും മനസ്സിലാക്കാത്തവരാണ്. ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം ഈ സര്‍ക്കാര്‍ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന്. കോവിഡിനെതിരെ ഒറ്റടീമായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരും സഹമന്ത്രിമാരും മറ്റ് വകുപ്പുകളും ഇതിനൊക്കെ നേതൃത്വം നല്‍കുന്ന നമ്മുടെ മുഖ്യമന്ത്രിയും പിന്നെ രോഗത്തിന്റെ ഗൗരവം നന്നായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ക്കും ഉള്ളതാണ് ഈ നേട്ടമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

English summary
mullapally ramachandran denies allegations says he calls sister lini's husband sajeesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X