സുധാകരനല്ല, മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാവും; നിയന്ത്രിക്കാന്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുന്ന നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഉയര്‍ന്നുവന്ന രാജ്യസഭാ സീറ്റ് വിവാദവും പാര്‍ട്ടി നേതൃത്വമാറ്റമെന്ന ചര്‍ച്ചക്ക് ആക്കം കൂട്ടി. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് എന്നീസ്ഥാനങ്ങളില്‍ മാറ്റം വേണെമെന്നാണ് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മാറുക എന്ന ആവശ്യം ആദ്യമേ തന്നെ ഐ ഗ്രൂപ്പ് പ്രതിരോധിച്ചു.
പിന്നീട് എംഎം ഹസന് കെപിസിസി പ്രസിഡന്റ് സ്ഥാനാത്ത് നിന്നും തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറുക എന്ന ആവശ്യമാണ് പിന്നീട് പാര്‍ട്ടിയില്‍ ശക്തമായത്. കെ സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ പേരുകള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും എംഎം ഹസന്,കെ മുരളീധരന് എന്നിവരുടെ പേരുകള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും ഉയര്‍ന്നു വന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തില്‍ തീരുമാനമാകുകയായിരുന്നു.

ഹസനെതിരെ
വിഎം സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ് എംഎം ഹസന് താല്‍ക്കാലിക പ്രസിഡന്റായി രംഗത്തെത്തുന്നത്. ഗ്രൂപ്പ് താല്പര്യങ്ങള് മറികടന്നായിരുന്നു കേന്ദ്രം എംഎം ഹസനെ പ്രസിഡന്റാക്കിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയും തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് വിവാദവും ഹസനെതിരെ പാര്‍ട്ടിയില്‍ കലാപം തന്നെ ഉയര്‍ത്തി.

മുല്ലപ്പള്ളി
നേതൃമാറ്റം എന്ന ആവശ്യം പരിഗണിച്ച കേന്ദ്രനേതൃത്വം എംഎം ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചു. ഹസന് സ്ഥാനമൊഴിയുന്ന മുറക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റും ആക്കും. നിലവില്‍ വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും കെപിസിസി വൈസ്പ്രസിഡന്റും ആണ് മുല്ലപ്പള്ളി.

അനുകൂലം
തലമുറ മാറ്റം യുവപ്രാധിനിധ്യം എന്നിവ കേരളത്തില്‍ അനിവാര്യമാണെങ്കിലും പരചയസമ്പന്നത കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മുല്ലപ്പള്ളിക്ക് അനുകൂലമായത്. മാത്രവുമല്ല സാമുദായിക സമവാക്യങ്ങളും മുല്ലപ്പള്ളിക്ക് അനുകൂലമായി. ഗ്രൂപ്പ് നേതാവല്ലെന്നതും കേന്ദ്രനേതൃത്വം പ്രത്യേകമായി പരിഗണിച്ചു.

ഹസ്സന് എങ്ങോട്ട്
കെപിസിസി പ്രസിഡന്റ്് സ്ഥാനത്തോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വര്‍ഷങ്ങളായി പിപി തങ്കച്ചനാണ് യുഡിഎഫ് കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്ന എംഎം ഹസനെ തങ്കച്ചന് പകരം മുന്നണി കണ്‍വീനര്‍ ആക്കാനും ദില്ലിയില്‍ തീരുമാനമായി.

വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍
മുല്ലപ്പള്ളി രാമചന്ദ്രന് പ്രസിഡന്റാവുന്നതിനോടൊപ്പം തന്നെ രണ്ട് വര്‍ക്കിങ്ങ് പ്രസിഡന്റ്മാര്‍ കൂടി കെപിസിസിക്ക് പുതുതായി വരും. കൊടിക്കുന്നില്‍ സുരേഷ്. വിഡി സതീശന് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിലുള്ള കലാപം ഇനിയും അടങ്ങാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം ഇനിയും വൈകും.

സുധാകരനും മുരളിയും
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റൊരു നേതാവായിരുന്ന കെ സുധാകരന്. സിപിഎമ്മിന് തിരിച്ചടി നല്കാന് സുധാകരനെ പോലെ കരുത്തനായ ഒരു നേതാവ് വേണമെന്ന ആവശ്യം പ്രധാനമായ അണികളാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഇത്തവണ നറുക്ക് വീണില്ല. അതേപോലെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

ഗ്രൂപ്പ് സമവാക്യം
പിപി തങ്കച്ചന് ഒഴിയേണ്ടി വരുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എംഎം ഹസനെ ഉറപ്പിച്ചത് സാമുദായിക സമവാക്യത്തിനൊപ്പം എ-ഗ്രൂപ്പ് നോമിനി എന്ന പരിഗണന കൂടി ഉള്‍പ്പെടുത്തിയാണ്. ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായ സാഹചര്യത്തില്‍ ഘടകക്ഷികള്‍ക്കിടയില്‍ എ ഗ്രൂപ്പിന്റെ സ്വാധിനം തുടര്‍ന്നു കൊണ്ടുപോവാന്‍ കണ്‍വീനര്‍ സ്ഥാനം ഉപകരിക്കും എന്ന കണക്കുകൂട്ടലില്‍ ആണ് എ ഗ്രൂപ്പ്
-
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം












Click it and Unblock the Notifications