കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനല്ല, മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റാവും; നിയന്ത്രിക്കാന്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരും

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുന്ന നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഉയര്‍ന്നുവന്ന രാജ്യസഭാ സീറ്റ് വിവാദവും പാര്‍ട്ടി നേതൃത്വമാറ്റമെന്ന ചര്‍ച്ചക്ക് ആക്കം കൂട്ടി. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് എന്നീസ്ഥാനങ്ങളില്‍ മാറ്റം വേണെമെന്നാണ് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മാറുക എന്ന ആവശ്യം ആദ്യമേ തന്നെ ഐ ഗ്രൂപ്പ് പ്രതിരോധിച്ചു.

പിന്നീട് എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനാത്ത് നിന്നും തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറുക എന്ന ആവശ്യമാണ് പിന്നീട് പാര്‍ട്ടിയില്‍ ശക്തമായത്. കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പേരുകള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും എംഎം ഹസന്‍,കെ മുരളീധരന്‍ എന്നിവരുടെ പേരുകള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും ഉയര്‍ന്നു വന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തില്‍ തീരുമാനമാകുകയായിരുന്നു.

ഹസനെതിരെ

ഹസനെതിരെ

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ് എംഎം ഹസന്‍ താല്‍ക്കാലിക പ്രസിഡന്റായി രംഗത്തെത്തുന്നത്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറികടന്നായിരുന്നു കേന്ദ്രം എംഎം ഹസനെ പ്രസിഡന്റാക്കിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയും തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് വിവാദവും ഹസനെതിരെ പാര്‍ട്ടിയില്‍ കലാപം തന്നെ ഉയര്‍ത്തി.

മുല്ലപ്പള്ളി

മുല്ലപ്പള്ളി

നേതൃമാറ്റം എന്ന ആവശ്യം പരിഗണിച്ച കേന്ദ്രനേതൃത്വം എംഎം ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചു. ഹസന്‍ സ്ഥാനമൊഴിയുന്ന മുറക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റും ആക്കും. നിലവില്‍ വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും കെപിസിസി വൈസ്പ്രസിഡന്റും ആണ് മുല്ലപ്പള്ളി.

അനുകൂലം

അനുകൂലം

തലമുറ മാറ്റം യുവപ്രാധിനിധ്യം എന്നിവ കേരളത്തില്‍ അനിവാര്യമാണെങ്കിലും പരചയസമ്പന്നത കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മുല്ലപ്പള്ളിക്ക് അനുകൂലമായത്. മാത്രവുമല്ല സാമുദായിക സമവാക്യങ്ങളും മുല്ലപ്പള്ളിക്ക് അനുകൂലമായി. ഗ്രൂപ്പ് നേതാവല്ലെന്നതും കേന്ദ്രനേതൃത്വം പ്രത്യേകമായി പരിഗണിച്ചു.

ഹസ്സന്‍ എങ്ങോട്ട്

ഹസ്സന്‍ എങ്ങോട്ട്

കെപിസിസി പ്രസിഡന്റ്് സ്ഥാനത്തോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വര്‍ഷങ്ങളായി പിപി തങ്കച്ചനാണ് യുഡിഎഫ് കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്ന എംഎം ഹസനെ തങ്കച്ചന് പകരം മുന്നണി കണ്‍വീനര്‍ ആക്കാനും ദില്ലിയില്‍ തീരുമാനമായി.

വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍

വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റാവുന്നതിനോടൊപ്പം തന്നെ രണ്ട് വര്‍ക്കിങ്ങ് പ്രസിഡന്റ്മാര്‍ കൂടി കെപിസിസിക്ക് പുതുതായി വരും. കൊടിക്കുന്നില്‍ സുരേഷ്. വിഡി സതീശന്‍ എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിലുള്ള കലാപം ഇനിയും അടങ്ങാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം ഇനിയും വൈകും.

സുധാകരനും മുരളിയും

സുധാകരനും മുരളിയും

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റൊരു നേതാവായിരുന്ന കെ സുധാകരന്‍. സിപിഎമ്മിന് തിരിച്ചടി നല്‍കാന്‍ സുധാകരനെ പോലെ കരുത്തനായ ഒരു നേതാവ് വേണമെന്ന ആവശ്യം പ്രധാനമായ അണികളാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഇത്തവണ നറുക്ക് വീണില്ല. അതേപോലെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

ഗ്രൂപ്പ് സമവാക്യം

ഗ്രൂപ്പ് സമവാക്യം

പിപി തങ്കച്ചന്‍ ഒഴിയേണ്ടി വരുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എംഎം ഹസനെ ഉറപ്പിച്ചത് സാമുദായിക സമവാക്യത്തിനൊപ്പം എ-ഗ്രൂപ്പ് നോമിനി എന്ന പരിഗണന കൂടി ഉള്‍പ്പെടുത്തിയാണ്. ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായ സാഹചര്യത്തില്‍ ഘടകക്ഷികള്‍ക്കിടയില്‍ എ ഗ്രൂപ്പിന്റെ സ്വാധിനം തുടര്‍ന്നു കൊണ്ടുപോവാന്‍ കണ്‍വീനര്‍ സ്ഥാനം ഉപകരിക്കും എന്ന കണക്കുകൂട്ടലില്‍ ആണ് എ ഗ്രൂപ്പ്‌

English summary
mullapally ramachandran kpcc president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X