പാവം എന്റെ വടക്കന്‍.. തൃശൂർ സീറ്റിന് വേണ്ടി വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്ന് മുല്ലപ്പളളി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപിയിലേക്ക് പോയ ടോം വടക്കനെ തളളി കോണ്‍ഗ്രസ്. ടോം വടക്കന്‍ അത്ര വലിയ നേതാവൊന്നുമല്ല എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ടോം വടക്കന്‍ ശല്യക്കാരനാണ് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് പ്രതികരിച്ചത്.
തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണം എന്നാവശ്യപ്പെട്ട് ടോം വടക്കന്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. രണ്ടാഴ്ച മുന്‍പ് വരെ തന്നെ ബന്ധപ്പെടുന്നതിന് വേണ്ടി പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളെ വിളിച്ച് ശല്യം ചെയ്തിരുന്നു. ടോം വടക്കന്‍ എന്ത് മനപരിവര്‍ത്തനമാണ് രണ്ടാഴ്ച കൊണ്ട് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

ബൈബിളില്‍ പോലും ഇത്തരത്തിലുളള ഒരു മനപരിവര്‍ത്തനം താന്‍ കണ്ടിട്ടില്ല. തന്റെ സുഹൃത്താണ് ടോം വടക്കന്‍. പാവം എന്റെ വടക്കന്‍ എന്നല്ലാതെ താന്‍ എന്താണ് പറയുകയെന്നും വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുളള ചോദ്യത്തിന് ഉത്തരമായി മുല്ലപ്പളളി പറഞ്ഞു.
നരേന്ദ്ര മോദിയെന്ന കുശാഗ്രബുദ്ധിക്കാരനും അഴിമതിക്കാരനുമായ രാഷ്ട്രീയക്കാരനെ കുറിച്ച് തന്നോട് പറഞ്ഞത് ടോം വടക്കന്‍ ആണ്. മോദിയെക്കുറിച്ചുളള നിലപാട് വടക്കന്‍ ഇത്ര വേഗം എങ്ങനെയാണ് മാറിയത് എന്ന് അറിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത് സിപിഎമ്മില്‍ നിന്നാണ്. പശ്ചിമ ബംഗാളില്‍ അതാണ് സംഭവിക്കുന്നത് എന്ന് ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നുളള ഒഴുക്കിനെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായി മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications