കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി; ഒരിക്കല്‍ വിട്ടുപോയവരേയും സ്വീകരിച്ച പാര്‍ട്ടിയാണ്

Google Oneindia Malayalam News

കോഴിക്കോട്: കെപിസിസി പുനഃസംഘടനാ പട്ടികയെ വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം. പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോയവരേയും സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈക്കിലെത്തി മാല മോഷണം; സിനിമ സഹസംവിധായകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് പിടിയില്‍ബൈക്കിലെത്തി മാല മോഷണം; സിനിമ സഹസംവിധായകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് പിടിയില്‍

കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു കെ മുരളീധരന്‍ എംപി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ബൂത്ത് പ്രസിഡന്‍റാവാൻ പോലും യോഗ്യതയില്ലാത്തവർ സംസ്ഥാന ഭാരവാഹികളായി വരുന്നത് ദോഷമാണെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ഒരുപാട് സെക്രട്ടറിമാരുടെയൊന്നും ആവശ്യം പാര്‍ട്ടിക്കില്ല. ചെറുപ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞത് ന്യൂനതയാണെന്നും അദ്ദേഹം പറഞ്ഞു.

 mullapally

ഗ്രൂപ്പുകള്‍ക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്രവര്‍ത്തിക്കാത്തവര്‍ക്ക് ലഭിക്കുന്ന പ്രൊട്ടക്ഷനായി ഇന്ന് ഗ്രൂപ്പുകള്‍ മാറി. ഇതാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടായ നിസ്സംഗത. അര്‍ഹതയില്ലാത്തവര്‍ ഭാരവാഹികളാവുന്നത് പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹി പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണ് ഇതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്; രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് അനുഭവപ്പെടുന്നില്ലഒമർ അബ്ദുള്ളയുടെ ചിത്രമാണിത്; രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു ചിത്രമായി ഇത് അനുഭവപ്പെടുന്നില്ല

English summary
mullapalli ramchandran against k muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X