കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടൊപ്പം വെള്ളം, വോട്ട് ചെയ്യാനാകെതെ ജനം; വോട്ടെടുപ്പ് മാറ്റിവെയ്ക്കണമെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് സ്ഥിതി ഓരോ നിമിഷവും വഷളായിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളും വെള്ളത്തിനടയിലായതോടെ വോട്ട് ചെയ്യാന്‍ ബൂത്തിലെത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.ഇതോടെ ​എറണാകുളത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര നിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

14-mullappally

ആദ്യം വോട്ടെടുപ്പ് മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച് അനുകൂലമായ നിലപാടായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര നിരീക്ഷകയുടെ നിലപാടാണ് പുതിയ നിലപാടിന് കാരണമെന്നാണ് കരുതുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. എത്ര പ്രതികൂല സാഹചര്യമുണ്ടായാലും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
kerala By Election 2019 - Heavy Rain At Ernakulam, Voting interrupts | Oneindia Malayalam

എറണാകുളത്ത് ഉള്‍പ്പെടെ വോട്ടിങ്ങ് മാറ്റിവെയ്ക്കേണ്ട സാഹചര്യം ഇല്ല. ആവശ്യമെങ്കില്‍ പോളിങ്ങ് സമയം നീട്ടില്‍ നല്‍കാം. എല്ലാ വോട്ടര്‍മാരും സഹകരിക്കണമെന്നും ടീക്കറാം മീണ ആവശ്യപ്പെട്ടു. നിലവില്‍ മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും മഴ തുടരുകയാണ്. ഇതോടെ കുറഞ്ഞ പോളിങ്ങാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. ശക്തമായ മഴപെയ്യുന്ന എറണാകുളത്ത് തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തുന്നുണ്ട്.

കൊച്ചിക്ക് പിന്നാലെ കോന്നിയും; തോരാതെ മഴ.. വിവിധ ഇടങ്ങള്‍ വെള്ളത്തിനടിയില്‍കൊച്ചിക്ക് പിന്നാലെ കോന്നിയും; തോരാതെ മഴ.. വിവിധ ഇടങ്ങള്‍ വെള്ളത്തിനടിയില്‍

' ഭൂരിപക്ഷം 7000 മുതല്‍ 10000 വരെ'; വട്ടിയൂര്‍ക്കാവില്‍ ഇടത് വിജയം ഉറപ്പെന്ന് വികെ പ്രശാന്ത്

കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി സിബിഐ; കേസ് ദില്ലിയിലേക്ക്... വിചാരണ നിര്‍ത്തി

English summary
Mullapally says polling in ernakulam should be postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X