കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം അനുകൂലം..... കോണ്‍ഗ്രസിനുള്ളിലും തീവ്രവാദികള്‍!! തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുധീരന്റെയും ഹസന്റെയും പേരുകള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പക്ഷേ കോണ്‍ഗ്രസ് ഒരുങ്ങി തന്നെയാണ് ഉള്ളതെന്ന് മുല്ലപ്പള്ളി സൂചിപ്പിച്ചു. കോണ്‍ഗ്രസില്‍ തീവ്ര നിലപാടുകാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദപരമായ കാര്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ശബരിമല വിഷയത്തിന് ശേഷം കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടായെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതേസമയം ഹൈക്കമാന്‍ഡ് പറഞ്ഞ രീതികള്‍ പ്രകാരം മുതിര്‍ന്നവരേക്കാള്‍ പ്രാധാന്യം ലഭിക്കുക യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമാണിത്.

പാര്‍ട്ടിയിലെ തീവ്രവാദികള്‍

പാര്‍ട്ടിയിലെ തീവ്രവാദികള്‍

ശബരിമല വിഷയത്തില്‍ ബിജെപിയുടെ വഴിയെ പോകാന്‍ കോണ്‍ഗ്രസിനുള്ളിലെ ചില തീവ്രവാദികള്‍ ശ്രമിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇത് കെ സുധാകരനെ ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്. എന്നാല്‍ അത് നടക്കില്ലെന്ന നിലപാടാണ് താന്‍ എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് നോക്കിയാകില്ലെന്നും വിജയ സാധ്യത മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുപ്പിക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവാണ്. സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ജയസാധ്യത വനിതയ്ക്കാണെങ്കില്‍ അവര പരിഗണിക്കും. യുവാക്കള്‍ക്കാണെങ്കില്‍ അങ്ങനെ തന്നെ. ആരെയും പ്രീണിപ്പിക്കാനില്ല. ജയസാധ്യതയുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളുടെ വീതം പട്ടികയാണ് ഹൈക്കമാന്‍ഡിന് കൈമാറുന്നത്. രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കും.

ശബരിമല അനുകൂലം

ശബരിമല അനുകൂലം

ശബരിമല വിഷയം കോണ്‍ഗ്രസിന് അനുകൂലമായാണ് വരിക. ഇടതും ബിജെപിയും വിഷയത്തെ രാഷ്ട്രീയവത്കരിച്ചു എന്ന വിമര്‍ശനം ജനങ്ങള്‍ക്കുണ്ട്. അക്രമത്തിലേക്ക് സമരം നീങ്ങി. ഇതെല്ലാം യുഡിഎഫിന് അനുകൂലമാണ്. ഒരു മതേതര പാര്‍ട്ടിയെന്ന നിലയില്‍ ശബരിമല വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചില്ല. തിരഞ്ഞെടുപ്പ് വിജയമല്ല, മറിച്ച് പാര്‍ട്ടിയുടെ നിലപാടാണ് പ്രധാനം. ഇപ്പോള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഞാന്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപിക്ക് ഒന്നും കിട്ടില്ല

ബിജെപിക്ക് ഒന്നും കിട്ടില്ല

ബിജെപിക്ക് വോട്ട് ചെയ്യാനിരിക്കുന്നവര്‍ പോലും അവര്‍ക്ക് വോട്ടു ചെയ്യില്ല. അത്തരമൊരു അവസ്ഥ അവര്‍ തന്നെയാണ് ഉണ്ടാക്കിയത്. ജനങ്ങള്‍ക്കും അറിയാം അവര്‍ ജയിക്കില്ലെന്ന്. പിന്നെന്തിന് വോട്ട് പാഴാക്കണം എന്ന് അവര്‍ ചിന്തിക്കും. സിപിഎമ്മിനോടുള്ള വിരോധം കോണ്‍ഗ്രസിന് അനുകൂലമാകും. അതേസമയം ലീഗിന് അധികം സീറ്റ് നല്‍കേണ്ടിവരില്ലെന്നും, വടകരയില്‍ ജയത്തിനായി ആര്‍എംപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സാധ്യതാ പാനലില്‍

സാധ്യതാ പാനലില്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പാനലില്‍ യുവ വനിതാ പ്രാതിനിധ്യം വേണമെന്നാണ് ഹൈക്കമാന്‍ഡിനെ നിര്‍ദേശം. രാഹുലിന്റെ അഭിപ്രായ പ്രകാരം ഡിസിസികള്‍ക്ക് നേരിട്ട് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും സര്‍വേ നടത്തി മാത്രമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കു. ഇത് ഹൈക്കമാന്‍ഡ് നേരിട്ടാണ് നടത്തുന്നത്. പൂര്‍ണമായും ദേശീയ നേതൃത്വത്തിനാണ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചുമതല. ഈ മാസം 20ന് മുമ്പ് എല്ലാ പാനലുകളും പട്ടിക ഹൈക്കമാന്‍ഡിന് കൈമാറണമെന്നാണ് നിര്‍ദേശം.

തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!

English summary
mullapally says sabarimala protest help congress in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X