Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ജലബോംബ്... ജലനിരപ്പ് 140 അടി

തൊടുപുഴ: ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടി കവിഞ്ഞു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം വൈകുകയാണ്.

സെക്കന്റില്‍ 456 ഘനഅടി വെള്ളമാണ് ഡാമില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്നത്. എന്നാല്‍ ഓരോ സെക്കന്റിലും ഡാമിലേക്കെത്തുന്നത് 1,358 ഘന അടി വെള്ളമാണ്. ജലനിരപ്പുയരുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.

Mullapeiryar Dam

ജലനിരപ്പുയര്‍ത്തുന്നതിലെ ആശങ്ക കാണിച്ച് കേരള ചീഫ് സെക്രട്ടറി നല്‍കിയ കത്തിനോട് തമിഴ്‌നാട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജലനിരപ്പുയര്‍ത്തുന്നത് രണ്ട് ദിവസത്തിനകം നിര്‍ത്തണം എന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം കൂടുതല്‍ വെള്ളം തമിഴ്‌നാട് ഡാമില്‍ നിന്ന് കൊണ്ടുപോകണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാം മേല്‍നോട്ടസമിതി അടിയന്തര യോഗം വിളിക്കണം എന്ന ആവശ്യവും തമിഴ്‌നാട് തള്ളിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഇടക്കാല ഹര്‍ജി നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്‌റെ തീരുമാനം.

മെയ് 2014 ല്‍ വന്ന സുപ്രീം കോടതി വിധി അനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താം. ഈ ഉത്തരവിന്റെ പിന്‍ബലത്തിലാണ് തമിഴ്‌നാടിന്റെ ഇപ്പോഴത്തെ നിലപാട്. ഈ ഉത്തരവിനെതിരെ കേരളം ശക്തമായ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+