Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍;വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തൊടുപുഴ:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. മുല്ലപ്പെരിയാര്‍ സമരസമിതിയാണ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.ഇടുക്കി ജില്ല ഒഴികെ മറ്റെല്ലായിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. എംജി സര്‍വകലാശാല ഉള്‍പ്പടെയുള്ളവ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.

മുല്ലപ്പെരിയാര്‍ സംരക്ഷണവുമായി മുന്നോട്ട് പോകുമെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി. സുപ്രീം കോടതി വിധി ഞെട്ടിപ്പിയ്ക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ്.

Mullaperiyar Dam

കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസാധുവാക്കി ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധി മറികടക്കാന്‍ കേരളം കൊണ്ടുവന്ന നിയമഭേദഗതി ചോദ്യം ചെയ്ത് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

നിയമഭേദഗതി അനുകൂലിച്ച് ജലനിരപ്പ് ഉയര്‍ത്താനാകില്ലെന്നായിരുന്നു കേരളത്തിന്റെ വാദം. എന്നാല്‍ അണക്കെട്ടിന് ബലക്ഷയം ഇല്ലാത്തതിനാല്‍ നിരപ്പ് ഉയര്‍ത്താമെന്ന് തമിഴ് നാട് വാദിചു. സുപ്രീം കടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+