Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരങ്ങൾ മേൽനോട്ട സമിതിക്ക്; മുല്ലപ്പെരിയാർ ഡാം സുരക്ഷ; ഉത്തരവിറക്കി സുപ്രീംകോടതി

ഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതിയുടെ ഉത്തരവ്. ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തന സജ്ജം ആകുന്നതുവരെ ഈ ഉത്തരവ് തുടരും. ഡാമിന്റെ സുരക്ഷ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും അധികാരം മേൽനോട്ട സമിതിയ്ക്ക് നൽകുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

മേൽനോട്ട സമിതിയുടെ പ്രധാന ചുമതല ഡാമിന്റെ സുരക്ഷയാണ്. ഒഴുക്കി വിടുന്ന വെളളത്തിന്റെ അളവ്, റൂൾ കർവ് എന്നിങ്ങനെ ഉളള കാര്യങ്ങൾ ഈ അധികാരത്തിൽ ഉൾപ്പെടുന്നു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്ന് വിടുന്നതും, അണക്കെട്ടിന്റെ റൂൾ കർവും കേരളത്തിന് ആശങ്കയാണ്. എന്നാൽ, ഇതിനൊക്കെ ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

mullaperiyar

മുല്ലപ്പെരിയാർ ഹർജികൾ പരിഗണിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അതേസമയം, നിയമ പ്രകാരം അണക്കെട്ടിന്റെ കൂടുതൽ ചുമതല ഡാം സുരക്ഷാ അതോറിറ്റിയ്‌ക്കാണ്. എന്നാൽ, ഈ അതോറിറ്റി നിലവിൽ പ്രവർത്തന സജ്ജം അല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ അധികാരം സുപ്രീംകോടതി മേൽനോട്ട സമിതിയ്‌ക്ക് നൽകിയത്.

Recommended Video

cmsvideo
    കേരളം; മുല്ലപ്പെരിയാർ മേൽനോട്ട സമിതിയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകി സുപ്രീം കോടതി

    മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലും കേരളത്തിലും നിന്നുള്ള ഓരോ സാങ്കേതിക അംഗങ്ങളെ സമിതിയുടെ ഭാഗമായി ഉൾപ്പെടുത്തും. ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ഇനി മുതൽ പരിഹരിക്കേണ്ടത് മേൽനോട്ട സമിതി ആണ്. ഇതിനുള്ള അധികാരവും സുപ്രീംകോടതി മേൽനോട്ട സമിതിക്ക് നൽകി.

    അതേസമയം, പ്രാദേശികമായി ജനങ്ങളുടെ ആശങ്കകൾ എല്ലാം പരിഗണിച്ച് കൊണ്ട് മേൽനോട്ട സമിതി പ്രവർത്തിക്കണമെന്നും മുന്നോട്ട് പോകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ച് ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് മേൽനോട്ട സമിതിയെ അറിയിക്കാൻ സാധിക്കും.

    ഇത്തരം പരാതികൾ മേൽനോട്ട സമിതിയാണ് ഇനി മുതൽ പരിഗണിക്കുക. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ ആയിരുന്നു കോടതിയുടെ തീരുമാനം.

    അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ മേൽനോട്ട സമിതിയ്‌ക്ക് അധികാരം നൽകണമെന്ന് കേന്ദ്ര സർക്കാരും ആവിശ്യപ്പെട്ടിരുന്നു. ഡാമിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയത്തിൽ അതോറിറ്റി പരിശോധന വേണം എന്നാണ് സർക്കാർ ആവിശ്യപ്പെട്ടിരുന്നത്. സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്നാട് സർക്കാരും സുപ്രീംകോടതിയും പിന്തുണച്ചിരുന്നു.

    മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റി പരിശോധിക്കും. നിലവിൽ ഡാമിന്റെ ബലപ്പെടുത്തൽ നടക്കില്ല. അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും സാധ്യമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുകയാണ് ചെയ്തത്. കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിക്കും വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉള്‍പ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തിരുന്നു. ഡാം സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണിത്. അതിനാല്‍ തന്നെ മുല്ലപ്പെരിയാർ ഡാം വിഷയവും അതോറിറ്റിക്ക് വിടണമെന്നാണ് ഐശ്വര്യ ഭാട്ടി വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്‌നാട് സർക്കാരും സുപ്രീം കോടതിയും പിന്തുണച്ചിരുന്നു.

    എന്നാൽ, മുല്ലപെരിയാർ ഡാമിന്റെ നിയന്ത്രണം മേൽനോട്ട സമിതിക്ക് നൽകാൻ സാധിക്കില്ലെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. സുരക്ഷ പരിശോധിക്കാൻ വിദ​ഗ്ദർ വേണം എന്ന കേരളത്തിന്റെ ആവശ്യത്തിലും തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതിനൊക്കെ പിന്നാലെ ആണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+