മുല്ലപ്പെരിയാർ ഡാം സുരക്ഷ എന്താകും ? അധികാരം മേൽനോട്ട സമിതിക്കോ? ഹർജികൾ സുപ്രീംകോടതി പരിഗണനയിൽ
ഡൽഹി: മുല്ലപ്പെരിയാർ ഡാം വിഷയം സംബന്ധിച്ചുളള ഹർജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡാമിന്റെ സുരക്ഷ മുൻ നിർത്തി മേൽനോട്ട സമിതിക്ക് നിയമ പ്രകാരം ഉള്ള അധികാരങ്ങൾ നൽകുന്ന വിഷയമാണ് പരിഗണിക്കുക.
മേൽനോട്ട സമിതിക്ക് അധികാരം നൽകുന്നതിൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും നിലപാട് കോടതി ചോദിക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണ്ണമായും സജ്ജമാക്കുന്നത് വരെ ഡാം സുരക്ഷാ നിയമത്തിന് ഉളളിൽ വരുന്ന എല്ലാ പ്രവർത്തനങ്ങളും മേൽനോട്ട സമിതിക്ക് നൽകി ഉത്തരവ് ഇറക്കണം എന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
അതേസമയം, താൽക്കാലികമായാണ് മേൽനോട്ട സമിതിക്ക് അധികാരങ്ങൾ നൽകുക. സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനർ ക്രമീകരിക്കണം.

അണക്കെട്ടിന്റെ ഘടന, ദൃഢത എന്നിവ സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ കൃത്യമായ പരിശോധന നടത്തി കൈകാര്യം ചെയ്യേണ്ട വിഷയം ആണ്. ഇത് സംബന്ധിക്കുന്ന ഉത്തരവ് ഉടൻ പുറത്തിറക്കണം. ഇതിനായി കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. ഡാം സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ എഴുതി നൽകി.
Recommended Video


ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സി ടി രവികുമാർ തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് കേസിൽ മുല്ലപ്പെരിയാർ ഹർജികൾ പരിഗണിച്ചിരുന്നത്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണം എന്നതാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്ന ആവിശ്യം. സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം ആവിശ്യപ്പെട്ടത്. ഡാമിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയത്തിൽ അതോറിറ്റി പരിശോധന വേണം എന്ന് കേന്ദ്ര സർക്കാർ പറയുന്നു.

സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്നാട് സർക്കാരും സുപ്രീംകോടതിയും പിന്തുണച്ചിരുന്നു. എന്നാൽ, അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ആണ് പ്രധാന്യം നല്‍കേണ്ടത്. വിഷയത്തിൽ കേന്ദ്രം കേരളത്തിനായി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവെ ആണ് ഈ തീരുമാനം കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.
നീലനിറം നിറമല്ലെ? പേർളിയ്ക്കും ചെറിയ സംശയം; ചിത്രങ്ങൾ വൈറൽ

ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റി പരിശോധിക്കും. നിലവിൽ ഡാമിന്റെ ബലപ്പെടുത്തൽ നടക്കില്ല. അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും സാധ്യമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുകയാണ് ചെയ്തത്. കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിക്കും വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉള്‍പ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തിരുന്നു.

ഡാം സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണിത്. അതിനാല്‍ തന്നെ മുല്ലപ്പെരിയാർ ഡാം വിഷയവും അതോറിറ്റിക്ക് വിടണമെന്നാണ് ഐശ്വര്യ ഭാട്ടി വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്നാട് സർക്കാരും സുപ്രീം കോടതിയും പിന്തുണച്ചിരുന്നു. എന്നാൽ, മുല്ലപെരിയാർ ഡാമിന്റെ നിയന്ത്രണം മേൽനോട്ട സമിതിക്ക് നൽകാൻ സാധിക്കില്ലെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ പരിശോധിക്കാൻ വിദഗ്ദർ വേണം എന്ന കേരളത്തിന്റെ ആവശ്യത്തിലും തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ വിദഗ്ധർ വേണമെന്ന് കേരളം ആവിശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് തളളുകയാണ് ചെയ്തത്. അതേസമയം, മുല്ലപെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ച നടത്തി നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കോടതിയുടെ ഈ നിർദ്ദേശ പ്രകാരം കേരളവും തമിഴ്നാടും ചർച്ച നടത്തി. ചർച്ചയിലെ വിവിധ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു. എന്നാൽ, മേൽനോട്ട സമിതിയിൽ അടക്കം സമവായത്തിൽ എത്താൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications