Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലനിരപ്പ് 140 അടിക്കും മുകളിൽ.. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു..

Recommended Video

cmsvideo
    മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിക്കും മുകളിൽ

    തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാത്രി രണ്ടരയ്ക്കാണ് മുല്ലപ്പെരിയാര്‍ ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 കടന്നതോടെയാണ് ഇത്. ജലനിരപ്പ് 140 അടിയിലെത്തുന്ന പക്ഷം മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. മുല്ലപ്പെരിയാർ സ്പില്‍ വേയിലെ 13 ഷട്ടറുകളും ഒരടി വീതമാണ് രാത്രിയിൽ തുറന്നത്.

    ഇടുക്കിയിലും വെള്ളം കൂടി

    ഇടുക്കിയിലും വെള്ളം കൂടി

    കനത്ത മഴയ്ക്കിടെ മുല്ലപ്പെരിയാർ കൂടി തുറന്നതോടെ ഇടുക്കിയിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുന്നത്. വണ്ടിപ്പെരിയാർ ചപ്പാത്ത് വഴിയാണ് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം ഇടുക്കിയിലെത്തുക. ചപ്പാത്തില്‍ നിന്നും ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. രാവിലെ വിവരം കിട്ടുമ്പോൾ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.44 അടിയിലെത്തി.

    ഷട്ടർ തുറന്നത് രണ്ടരയ്ക്ക്

    ഷട്ടർ തുറന്നത് രണ്ടരയ്ക്ക്

    രാത്രി ഒന്നരയ്ക്ക് 139.7 അടിയിൽ ജലനിരപ്പെത്തിയതോടെയാണ് മുല്ലപ്പെരിയാർ തുറക്കാനുള്ള തീരുമാനമുണ്ടായത്. ആദ്യം 13 സ്പിൽവേ ഷട്ടറുകളാണ് ഉയർത്തിയത്. ഒരു മണിക്കൂറിന് ശേഷം ഇത് പത്താക്കി കുറച്ചു. ഡാം തുറന്നെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല. മൂന്നരയോടെ 140 അടി കവിഞ്ഞ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പുലർച്ചെ നാലരയോടെ 140.25 അടിയിലെത്തി. സെക്കൻഡിൽ 4489 ഘന അടി വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും ഇപ്പോൾ പുറത്ത് വിടുന്നത്.

    എമർജൻസി നമ്പറുകൾ

    എമർജൻസി നമ്പറുകൾ

    ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ:
    എറണാകുളം - 0484-2423513, മൊബൈൽ: 7902200300,7902200400
    ഇടുക്കി - 0486-2233111, മൊബൈൽ: 9061566111,9383463036
    തൃശൂർ -0487-2362424, മൊബൈൽ: 9447074424

    കേരളത്തിന് കൈത്താങ്ങാകാം

    കേരളത്തിന് കൈത്താങ്ങാകാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+