കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം ഉടന്‍ ഡീകമ്മീഷന്‍ ചെയ്യണം; സ്റ്റാലിന്റെ ഫേസ് ബുക്ക് പേജില്‍ മലയാളികളുടെ കമന്റുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നില്ല. ഡാമിലെ ജലം ക്രമാതീതമായി വര്‍ധിച്ചതിനും പിന്നാലെ അതിനൊപ്പം മലയാളികള്‍ക്ക് ആശങ്കയും വര്‍ധിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നിരുന്നു. കൂടാതെ മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും ആശങ്കക്ക് കാരണമായി. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഫേസ്‌ബുക്ക് പോജിന് കീഴില്‍ അഭ്യര്‍ത്ഥനയുമായി മലയാളികള്‍ എത്തിയത്.

കൊക്കയാര്‍ ഉരുള്‍പ്പൊട്ടല്‍: ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിഡി സതീശന്‍കൊക്കയാര്‍ ഉരുള്‍പ്പൊട്ടല്‍: ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിഡി സതീശന്‍

സര്‍ വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്' എന്നുതുടങ്ങിയ കമന്റുകളാണ് ഏറെയും പേജിന് കീഴില്‍ പ്രത്യക്ഷപ്പെട്ടത്. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ്ടാഗില്‍ ക്യാമ്പയിനും ഫേസ്ബുക്കില്‍ നടക്കുന്നുണ്ട്. ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെടുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും നിറയുന്നത്. മുഖ്യമന്ത്രിയുടെ ഓരോ പോസ്റ്റിന് കീഴിലും നിരവധി മലയാളികളുടെ കമന്റുകളാണ് വരുന്നത്. തമിഴ്നാടിന് വെള്ളം നല്‍കാന്‍ മടിയില്ലെന്നും എന്നാല്‍ മലയാളികളുടെ ജീവന് ഭീഷണിയായ ഡാം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നുമുള്ള കമന്റുകള്‍ നിരവധിയാണ് പ്രത്യക്ഷപ്പെടുന്നത്.

1

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതുമാണ് വീണ്ടും ആശങ്കക്കിടയാക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണമാണ് നന്ന്‌കൊണ്ടിരിക്കുന്നത്. സിനിമാ താരങ്ങളടക്കം പ്രതികരണവുമായി എത്തിയതോടെയാണ് പ്രചാരണം വന്‍ തോതിവല്‍ ചൂട്പിടിച്ചത്. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, ഉണ്ണി മുകുന്തന്‍, ഹരീഷ് പേരടി എന്നിവരാണ് മുല്ലപ്പെരിയാര്‍ ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്്. 2019ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണെന്നാണ് സിനിമാ താരം ഹരീഷ് പേരടി പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലതെന്നും പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ശശികല!! ചര്‍ച്ച നടത്താന്‍ എഐഎഡിഎംകെ... തമിഴ്‌നാട്ടില്‍ ട്വിസ്റ്റ്, പാര്‍ട്ടി പിളരുമോ?വീണ്ടും ശശികല!! ചര്‍ച്ച നടത്താന്‍ എഐഎഡിഎംകെ... തമിഴ്‌നാട്ടില്‍ ട്വിസ്റ്റ്, പാര്‍ട്ടി പിളരുമോ?

2

ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം സേവ് കേരള എന്നീ ഹാഷ് ടാഗുകളോടെയാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. മുഴുവന്‍ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ഒപ്പം ചേരുണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. എന്നാല്‍ ഡാം പൊളിച്ചുകളയണമെന്നായിരുന്നു പ്രിഥ്വിരാജ് പോസ്റ്റ് ചെയ്തത്. വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്നുമാണ് പ്രഥ്വിരാജ് പ്രതികരിച്ചത്.

'സമരം വിജയിപ്പിച്ചിട്ടു വേണം ജോലിക്കു പോകാൻ', ദില്ലിയിലെ കർഷക സമരപ്പന്തലിൽ തോമസ് ഐസക്'സമരം വിജയിപ്പിച്ചിട്ടു വേണം ജോലിക്കു പോകാൻ', ദില്ലിയിലെ കർഷക സമരപ്പന്തലിൽ തോമസ് ഐസക്

3

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും രംഗത്തെത്തിയിരുന്നു. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ജൂഡിന്റെ പ്രതികരണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴിയായിരിക്കണമെന്നും. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ലെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. ആനാവശ്യമായി ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ ബോധവല്‍ക്കരണം നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വെള്ളം കുറയുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നുമാണ് അധികൃതര്‍ പറഞ്ഞത്.

നാദിർഷയുടെ ഈശോയിലും കേശു ഈ വീടിന്റെ ഐശ്വര്യം സിനിമയിലും അഭിനയിച്ചില്ല; കാരണം പറഞ്ഞ് സലീം കുമാർനാദിർഷയുടെ ഈശോയിലും കേശു ഈ വീടിന്റെ ഐശ്വര്യം സിനിമയിലും അഭിനയിച്ചില്ല; കാരണം പറഞ്ഞ് സലീം കുമാർ

4

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതിയിലും ഹരജികള്‍ പരിഗണിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. മേല്‍നോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും പ്രശ്‌നങ്ങള്‍ കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നുമാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. അതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് കേരളം തയ്യാറാകണമെന്നും സുപ്രീംകോടതി കേരളത്തെ വിമര്‍ശിച്ചു. മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു.

നാദിർഷയുടെ ഈശോയിലും കേശു ഈ വീടിന്റെ ഐശ്വര്യം സിനിമയിലും അഭിനയിച്ചില്ല; കാരണം പറഞ്ഞ് സലീം കുമാർനാദിർഷയുടെ ഈശോയിലും കേശു ഈ വീടിന്റെ ഐശ്വര്യം സിനിമയിലും അഭിനയിച്ചില്ല; കാരണം പറഞ്ഞ് സലീം കുമാർ

5

കേരളവുമായും മേല്‍നോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചത്. കേസ് മറ്റന്നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2ലെത്തിയെനാണ് തമിഴ്‌നാട് കോടതിയെ അറിയിച്ചിരിക്കുന്നത്. 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നത്. അന്ന് 50 വര്‍ഷമായിരുന്നു കാലാവധി പറഞ്ഞിരുന്നത്. ണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളാനാകില്ലെന്നും യുഎന്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയാക്കണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അണകെട്ടുകള്‍ സംബന്ധിച്ചാണ് യുഎന്‍ സര്‍വകലാശാല പഠനം നടത്തിയത്. മുല്ലപ്പെരിയാര്‍ ഉടന്‍ പുതുക്കി പണിയണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട നിയമവും തര്‍ക്കവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1979ലും 2011ലുംമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ അണക്കെട്ടില്‍ വിള്ളലുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ ശുചീകരണത്തനിടെ കണ്ടെത്തിയത് ബോംബ്; സംഭവം കണ്ണൂരിലെ ആറളം സ്‌കൂളില്‍സ്‌കൂള്‍ ശുചീകരണത്തനിടെ കണ്ടെത്തിയത് ബോംബ്; സംഭവം കണ്ണൂരിലെ ആറളം സ്‌കൂളില്‍

Recommended Video

cmsvideo
Adv Russell Joy answers questions about Mullaperiyar Dam

English summary
mullaperiyar dam should be decommissioned immediately; Malayalees'comments on Stalin's Facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X