മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും; സംസ്ഥാനം സജ്ജം, കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി
ഇടുക്കി: ആശങ്കകള്‍ക്കൊടുവില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ തന്നെ തുറക്കാന്‍ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിനാണ് ഡാം തുറക്കുന്നതിനെ സംബന്ധിച്ച് അറിയിച്ചത്. നാളെ രാവിലെ തന്നെ തുറക്കുെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടുകയുള്ളുവെന്നും.
3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.വേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എത്ര ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ് നാട് ഇതുവരെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെ രാത്രിയാണ് ഡാം തുറക്കുമെന്ന് മന്ത്രി അറിയിച്ചത്.
138 അടിയാക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളൂവെന്നതിനാല്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം വരില്ലെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി നിന്ന് മാറ്റിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഒന്നില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പെരിയാറിലെ ജലനിരപ്പ് വാണിംഗ് ലെവലിനെക്കാള്‍ രണ്ടു മീറ്റര്‍ താഴെയാണെന്നും മന്ത്രി അറിയിച്ചു. ആശങ്കയുടെ സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഫയര്‍ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളുണ്ടാകും. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും. നദിയിലെ തടസ്സങ്ങള്‍ നീക്കിയിട്ടുണ്ടെന്നും നദികളില്‍ വലിയ തോതില്‍ ജലം ഉയരില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് മന്ത്രി റോഷീ അഗസ്റ്റിന് മുല്ലപ്പെരിയാര്‍ ഡാം തുറക്കുമെന്നുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഡാം തുറക്കുമെന്ന് അറിയിച്ചിരുന്നത്. ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വേണ്ട സജ്ജീകരണങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി രാജന് പറഞ്ഞു. തുറക്കുന്നതിനായി രാവിലെ ആറ് മണിക്ക് തന്നെ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും ആര്‍ടിഒ ക്യാമ്പ് ചെയ്ത് മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അനാവശ്യ ഭീതി വേണ്ടെന്നും. അലസത പാടില്ലെന്നും ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ സൗഹാര്‍ദ്ധപരമായി തന്നെ പരിഹരിക്കുമെന്നും അപ്രതീക്ഷിതമായ മഴയെ മാത്രമാണ് ഭയക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം കഴിഞ്ഞ ദിവ,ം അറിയിച്ചിരുന്നു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണെതെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നും സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള പേഭയപ്പെടുത്തുന്ന പ്രചരണങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും മറ്റും ഭയപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുല്ലപ്പെരിയറില്‍ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടില്‍ 127 അടിയായിരുന്നു ജലനിരപ്പുണ്ടായിരുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടാബോര്‍ 31 വെര നിശ്ചയിച്ചിട്ടുള്ളത് 138 അടിയാണ്. ഇതില്‍ വ്യത്യാസം വരുത്തേണണ്ടതില്ലെന്ന മേല്‍ നോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഡിസംബറില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.
Recommended Video

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അതിന് വേണ്ടി എല്ലാ സഹായവും ചെയ്യുമെന്നാണ് എംകെ സ്റ്റാലിന് കേരളത്തിനയച്ച കത്തില്‍ പറയുന്നത്. വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കുമെന്നും ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും യഥാസമയം വിവരങ്ങള്‍ നല്‍കുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും എംകെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വിശദീകരിക്കുന്നു. ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന് ചെയ്യണമെന്ന ആവശ്യവും ശക്തമായി തന്നെ തുടരുന്നുണ്ട്. ഡീ കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിലുള്‍പ്പെടെ മലയാളികള്‍ സേവ് കേരള എന്ന ഹാഷ്ടാഗോടെ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ മുല്ലപ്പെരിയാര്‍ പുതുക്കി പണിയണമെന്നാണ് കമന്റുകളില്‍ പറയുന്നത്. മലയാള സിനിമാ നടന്മാരും മുല്ലപ്പെരിയാര്‍ പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications