കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടസൂചന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല; ആശങ്കയോടെ ജനങ്ങൾ!

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ അപകട സൂചന യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട്. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ ചിലവഴിതച്ചാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ അപകട സൂചന സംവിധാനങ്ങൾ. അതാണ് സർക്കാരിന്റെ അശ്രദ്ധകാരണം പ്രവർത്തനകഷമമായിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവരുടെ നെഞ്ചിടിപ്പ് ഉയരുമ്പോഴും യന്ത്രത്തകരാർ പരിഹരിക്കാൻ നടപടിയായില്ലെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

<strong>ആശങ്ക ഉയർത്തി വയനാടിലെ കുറിച്യാർ മല; മണ്ണിടിച്ചിലിന് സാധ്യത, മലമുകളിലെ ജലാശയം ഒഴുകി വന്നേക്കും!</strong>ആശങ്ക ഉയർത്തി വയനാടിലെ കുറിച്യാർ മല; മണ്ണിടിച്ചിലിന് സാധ്യത, മലമുകളിലെ ജലാശയം ഒഴുകി വന്നേക്കും!

മുല്ലപ്പെരിയാറിലെ അപകടസൂചനാ മുന്നറിയിപ്പു സംവിധാനങ്ങളെല്ലാം തകരാറിലായിട്ടു വർഷങ്ങൾ ഏറെയായെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. 2012ലായിരുന്നു മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നത്. എന്നാൽ ഗുണനിലവാരമില്ലായ്മ കാരണം ഒരു ദിവസം മാത്രമണ് പ്രവർത്തിച്ചത്. രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ അതിന്റെ ആന്റിനയും നിലം പൊത്തുന്ന അവസ്ഥയാണ് ഉണ്ടായത്.

നിറയാൻ ദിവസങ്ങൾ മാത്രം

നിറയാൻ ദിവസങ്ങൾ മാത്രം

മുല്ലപ്പെരിയാറിന്റെ സംഭരണ ശേഷി 142 അടിയാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ പെയ്താൽ പരമാവധി ശേഷിയായ 142 അടിയിൽ എത്താൻ ദിവസങ്ങൾ മാത്രം മതി. ഇപ്പോൾ മുല്ലപ്പരിയാറിന്റെ ജലനിരപ്പ് 131 അടിയാണ്. ഡാമിൽ ജലനിരപ്പ് 136 അടിയാകുമ്പോൾ തന്നെ കലക്ടേറ്റുമായി ബന്ധിപ്പിച്ച് മുന്നറിയിപ്പ് നൽകാൻ മുല്ലപ്പെരിയാർ-വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫീസ് മഞ്ചുല, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലാണ് വാർണിങ് സിസ്റ്റം സ്ഥാപിച്ചത്.

സർക്കാർ നടപടികൾ

സർക്കാർ നടപടികൾ

അപകട സൂചന മുന്നറിയിപ്പ് സംവിധാനങ്ങളുടെ തകരാറ് മാറ്റാനോ പുതിയവ സ്ഥാപിക്കാനോ ജില്ല ഭരണകൂടവും സർക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. ല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ പെരിയാർ തീരങ്ങളിലൂടെയുള്ള റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുക, എസ്റ്റേറ്റുകളിലെ ഗേറ്റുകൾ തുറന്നിടുക, കൺട്രോൾ റൂമുകൾ തുറക്കുക തുടങ്ങിയ തീരുമാനങ്ങൾ കഴിഞ്ഞ പ്രാവശ്യം എടുത്തിരുന്നു. എന്നാൽ ഇപ്രാവശ്യം അത്തരം നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ അളവിൽ വ്യത്യാസം

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ അളവിൽ വ്യത്യാസം

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെ പിന്നാലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ അളവിലും വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 2349.44 അടിയാണ് ജലനിരപ്പ്. 45.39 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം 2401.14 അടിയായിരുന്നു ജലനിരപ്പ്. 98.37 ശതമാനം വെള്ളമുണ്ടായിരുന്നു. ഈ സമയത്ത് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് വിടുകയായിരുന്നു കഴിഞ്ഞ വർഷം.

അപകചകരമാംവിധം ജലനിരപ്പ് ഉയർന്നിട്ടില്ല

അപകചകരമാംവിധം ജലനിരപ്പ് ഉയർന്നിട്ടില്ല

കഴിഞ്ഞ പ്രളയകാലത്തിൽ നിന്ന് വ്യത്യസ്തമായി ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നിട്ടില്ലെന്നത് ആശ്വാസകരമായ സംഭവമാണ്. തുടർച്ചയായി മഴ ലഭിച്ച മലബാർ മേഖലയിൽ കുറ്റ്യാടി, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളിലെ ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് ഇപ്പോൾ. കുറ്റ്യാടിയിൽ 756.94 മീറ്ററാണ് ജലനിരപ്പ്. 92.86 ശതമാനം വെള്ളമുണ്ട്.

കക്കി ആനത്തോട് അണക്കെട്ടുകളിൽ 48.30 ശതമനം മാത്രം


കക്കി ആനത്തോട് അണക്കെട്ടുകളിൽ 963.42 മീറ്ററാണ് ജലനിരപ്പ്. 48.30 ശതമാനം വെള്ളമുണ്ട്. 981.09 മീറ്ററായിരുന്നു കഴിഞ്ഞ വർഷം ഈ ദിവസത്തെ ജലനിരപ്പ്. ഷോളയാർ അണക്കെട്ടിൽ ഇപ്പോൾ 59.06 ശതമാനം വെള്ളമുണ്ട്. 805.28 മീറ്ററാണ് ജലനിരപ്പ്. ഇടമലയാർ അണക്കെട്ടിൽ കഴിഞ്ഞ വർഷം ഈ സമയത്ത് 102 ശതമാനം വെള്ളമുണ്ടായിരുന്നു. 169.75 മീറ്ററായിരുന്നു ജലനിരപ്പ്. ഇന്ന് 150.58 മീറ്ററാണ് ജലനിരപ്പ്. എന്നാൽ 55.13 ശതമാനം വെള്ളം മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

English summary
Mullaperiyar dam warning sysytem is not working
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X