മുല്ലപ്പെരിയാറില്‍ 141.5 ആടി; ഷട്ടര്‍ തുറക്കുമോ
തൊടുപുഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.5 അടിയായി ഉയര്‍ന്നു. പിടിവാശി വിട്ട് ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടുണ്ടെന്നാണ് വിവരം. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് വര്‍ദ്ധിക്കുകയാണ്.
ജലനിരപ്പ് 142 അടിയാകാതെ ഷട്ടറുകള്‍ തുറക്കില്ലെന്നായിരുന്ന തമിഴ്‌നാടിന്‌റെ ഉറച്ച നിലപാട്. എന്നാല്‍ ഇപ്പോള്‍ രണ്ട് ഷട്ടറുകള്‍ തുറക്കാമെന്ന നിലപാടിലേക്ക് അവര്‍ എത്തിയിട്ടുണ്ട്. സ്പില്‍വേയിലെ ആറാമത്തേയും ഏഴാമത്തേയും ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ചേര്‍ന്ന അണക്കെട്ട് ഉപസമിതിയിലാണ് ഷട്ടറുകള്‍ തുറക്കാമെന്ന കാര്യം തമിഴ്‌നാട് അറിയിച്ചത്. എന്നാല്‍ എന്ന് ഷട്ടറുകള്‍ തുറക്കുമെന്നറിയിക്കാത്തത് ആശങ്ക പരത്തുന്നുണ്ട്. ജലനിരപ്പ് ഒരു ഘട്ടത്തില്‍ 141.6 അടിയായി ഉയര്‍ന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എന്നേക്ക് സാധ്യമാകുമെന്ന് വ്യക്തമല്ല. 142 അടിയാകാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കാനിയില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ബേബി ഡാമിലെ ചോര്‍ച്ച കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ പെട്ടിരുന്നു. അണക്കെട്ടിന്റെ ഗാലറിയില്‍ നിന്നുള്ള സീപ്പേജ് വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 150 ലിറ്ററാണ് ഇപ്പോള്‍.
നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ജലനിരപ്പ് 142 അടിയായി ഉയരും. എന്നാല്‍ ഈ സഹാചര്യത്തില്‍ 142 അടിയായി നിലനിര്‍ത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞോളണം എന്നും ഇല്ല.












Click it and Unblock the Notifications