കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരക്ക് 130.75 അടിയായി ഉയർന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ!

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.75 അടിയായി ഉയർന്നു. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണ ശേഷി. ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. സെക്കൻഡിൽ 3837 ഘന​ അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ തമിഴ്‌നാട് സെക്കൻഡിൽ 1400 ഘ​ന​ അ​ടി വെള്ളം ഇവിടെ നിന്ന് കൊണ്ടു പോകുന്നുമുണ്ട്.

<strong>കവളപ്പാറ മണ്ണിടിച്ചിൽ; ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണം 30 ആയി, 29 പേരെ കണ്ടെത്തണം!</strong>കവളപ്പാറ മണ്ണിടിച്ചിൽ; ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണം 30 ആയി, 29 പേരെ കണ്ടെത്തണം!

അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മഴ കുറവാണ്. നിലവിൽ ആശങ്കപെടേണ്ട അവസ്ഥയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം തെക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മ്പാനദിയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു. ചെങ്ങന്നൂരിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

MUllaperiyar dam

അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗത്തിന് വിതരണം ചെയ്തശേഷം ബാക്കിയായ അരിയും ഗോതമ്പും പ്രളയ ബാധിത മേഖലയിൽ വിതരണം ചെയ്യുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ കേരളത്തിൽ മഴ കുറവാണ് രേഖപ്പെടു്തതിയത്. എന്നാൽ ഇപ്പോൾ പുതിയ കണക്ക് അനുസരിച്ച് കേരള്തതിൽ 0.3 ശതമാനം അധികമഴ ലഭിച്ചെന്നാണ് റിപ്പോർട്ട്.

കനത്ത മഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 20 സെന്റിമീറ്ററിൽ നിന്നും 30 സെന്റിമീറ്ററായി ഉയർത്തി. ഇതേ തുടർന്ന് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 30 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. പീച്ചി ഡാമിന്റെ 2 ഷട്ടറുകൾ നാളെ ഉയർത്തുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നതെന്നും ഒട്ടും ആശങ്ക വേണ്ടെന്നും കളക്ടർ അറിയിച്ചു.

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419.41 മീറ്ററിൽ നിലനിർത്തി രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുകാരണം ചാലക്കുടിപ്പുഴയിൽ ഒഴുക്ക് കൂടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ,മലപ്പുറം,കോഴിക്കോട്, ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ടുമുണ്ട്.

English summary
Mullaperiyar dam water level increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X