കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയിലേക്ക്; അടിയന്തര യോഗം ഇന്ന് ചേരും, തമിഴ്‌നാടും പങ്കെടുക്കും

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചതോടെ തമിഴ്‌നാട് കൊണ്ടു പോകുന്നതിനേക്കാള്‍ നാലിരട്ടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 142 അടി പരമാവധി സംഭരണ ശേഷിയാണ് അണക്കെട്ടിനുള്ളത്. രണ്ടാം മുന്നറിയിപ്പ് സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ് ഡാമിലെ ജലനിരപ്പ്. അതേസമയം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട യോഗങ്ങള്‍ ഇന്ന് നടക്കും.

 മുല്ലപ്പെരിയാര്‍ അണക്കെട്ട്: തീരുമാനം ഉടന്‍ വേണമെന്ന് സുപ്രീം കോടതി, കേരളത്തിന് വിമര്‍ശനം മുല്ലപ്പെരിയാര്‍ അണക്കെട്ട്: തീരുമാനം ഉടന്‍ വേണമെന്ന് സുപ്രീം കോടതി, കേരളത്തിന് വിമര്‍ശനം

ഇപ്പോഴതെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വൈകീട്ട് അഞ്ച് മണിയോടെ ഓണ്‍ലൈനായി ചേരുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാട് ഇപ്പോള്‍ കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി വ്യക്തമാക്കി.

kerala

കേരളം ഉന്നയിച്ച പ്രശ്‌നങ്ങല്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. കലാവസ്ഥ മാറ്റം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് കേരളം ഇതിനകം തന്നെ കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നിലവിലുള്ള കരാറില്‍ മാറ്റം വരുത്താതെ തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ചചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ച

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിഷയം കേരളവും തമിഴ്നാടും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനിടെ, ദിവസങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു.അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചത്. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു.

ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.
142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.

Recommended Video

cmsvideo
Adv Russell Joy answers questions about Mullaperiyar Dam

English summary
Mullaperiyar Dam Water Level Reached 137.55 Ft; emergency meeting will be convened today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X