Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ 142 അടി, ഇത്രയും വെള്ളമെത്തുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ജലനിരപ്പ് 142 അടിയായത്. എന്നാല്‍ പിന്നീട് ജലനിരപ്പ് 141.9 അടിയായി കുറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണിത്. എന്നാല്‍ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഏത് നിമിഷവും ജല നിരപ്പ് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷങ്ങള്‍ക്കിയില്‍ ആദ്യമായാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്.

Mullaperiyar

സെക്കന്റില്‍ 1400 ഘന അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ തമിഴ്‌നാട് 1850 ഘന അടി വെള്ളം ഇപ്പോള്‍ കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ജലനിരപ്പ് കൂടതല്‍ ഉയര്‍ന്നാല്‍ തമിഴ്‌നാടിന് പോലും കാര്യങ്ങള്‍ നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

നീരൊക്ക് 2000 ഘന അടി എത്തിയാല്‍ മാത്രമേ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനാവൂ എന്ന നിലപാടിലാണ് ഇപ്പോള്‍ തമിഴ്‌നാട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ജനലനിരപ്പ് 142 അടിയില്‍ കൂടാന്‍ പാടില്ല. അതികൊണ്ട് തമിഴ്‌നാട് ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്.

സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ ആറ് മണിക്കൂര്‍ മുമ്പ് തന്നെ അറിയിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും മുന്‍കരുതലുകളെടുക്കാനും ഇത്രയും സമയം ആവശ്യമാണ്. എന്നാല്‍ തമിഴ്‌നാട് ഈ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും പ്രദേശത്ത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+