Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.8 അടി... ഭീതി പരക്കുന്നു

തൊടുപുഴ: മുല്ലപ്പെരിയാറില്‍ ഭീതിയുയര്‍ത്തി ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി വക്കുകയും ചെയ്തു.

ജലനിരപ്പ് ഇപ്പോള്‍ 141.8 അടിയായി. സുപ്രീം കോടതി ഉത്തരവ് പ്രകാം ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താം. മണിക്കൂറുകള്‍കൊണ്ട് ജലനിരപ്പ് 142 അടിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Mullaperiyar

വൃഷ്ടിപ്രദേശത്ത് മഴക്ക് അല്‍പം കുറവുണ്ടെങ്കിലും തമിഴ്‌നാട് വെള്ളമെടുക്കുന്നത് നിര്‍ത്തിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 147 ഘനഅടി വെള്ളമായിരുന്നു തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം വരെ സെക്കന്റില്‍ 928 ഘനഅടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇന്നത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. സെക്കന്റില്‍ 772 ഘന അടി വെള്ളമാണ് ഇപ്പോള്‍ എത്തുന്നത്.

കേരളത്തിന്റെ ആശങ്ക മേല്‍നോട്ടസമിതിയിലെ പ്രതിനിധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേല്‍നോട്ടസമിതി അധ്യക്ഷന്‍ തമിഴ്‌നാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തിന് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇതിനിടെ ദില്ലിയില്‍ നിന്നെത്തുന്നത്. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമ ഭാരതി ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരോട് നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് യോഗം നടക്കുക.

ജലനിരപ്പ് 142 അടിയാക്കിയാലും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് തെളിയിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. സുപ്രീം കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ പിന്നെ ഭാവിയില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും തമിഴ്‌നാട് പ്രതീക്ഷിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+