കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച തുറക്കും; പുതിയ അണക്കെട്ട് വേണമെന്ന് കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങള്‍ കേരളം സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3,800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

കോട്ടക്കലില്‍ 17കാരി വീട്ടില്‍ പ്രസവിച്ചു; യുട്യൂബ് നോക്കി പ്രസവം പഠിച്ചു... അയല്‍വാസി അറസ്റ്റില്‍കോട്ടക്കലില്‍ 17കാരി വീട്ടില്‍ പ്രസവിച്ചു; യുട്യൂബ് നോക്കി പ്രസവം പഠിച്ചു... അയല്‍വാസി അറസ്റ്റില്‍

അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനായി റവന്യൂമന്ത്രി കെ. രാജനും ജലവിഭവമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതില്‍ മാറ്റമില്ലല്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

'അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം

29

തമിഴ്നാടിന് ആവശ്യത്തിന് ജലം നല്‍കാന്‍ തയാറാണ്. സുപ്രിംകോടതിയില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചു കൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ച നിലപാട്. 138 അടിയെന്ന തമിഴ്നാടിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് കോടതിയെ അറിയിക്കും. മുല്ലപ്പെരിയാറില്‍ നിന്ന് ജലം പുറത്തുവിടുന്ന സാഹചര്യത്തില്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് സജ്ജമാക്കിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവന്യൂമന്ത്രി കെ. രാജനും പറഞ്ഞു. 884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തുവച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന മേല്‍നോട്ട സമിതിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റണം. അതിനു വേണ്ടി പുതിയ ഡാം നിര്‍മിക്കണം. പുതിയ ഡാം വന്നാലും തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയിട്ടുണ്ട്. സുപ്രീംകോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

English summary
Mullaperiyar Dam Will Open on Friday Morning; Tamil Nadu Says to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X