കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ലോക്സഭയില്‍: കൊമ്പുകോര്‍ക്ക് കേരള-തമിഴ്നാട് എംപിമാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള-തമിഴ്നാട് എംപിമാര്‍ തമ്മില്‍ ലോക്സഭയില്‍ വാക്പോര്. നിലവിലെ അണക്കെട്ടിന്‍റെ സുരക്ഷിതത്വം ആശങ്കപ്പെടുത്തുന്നതാണെന്ന ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്‍റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് ലോക്സഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായത്. അണക്കെട്ട് സുരക്ഷിതമാണെന്ന് എ രാജയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ വിളിച്ചു പറഞ്ഞത് ബഹളത്തിന് ഇടയാക്കുകയായിരുന്നു.

ഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടുഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു

അണക്കെട്ടിന് നിലവില്‍ ബലക്ഷയം ഒന്നുമില്ലെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന് കേന്ദ്രമന്ത്രി ഗജേന്ദജ്ര സിങ് ശെഖാവത്ത് മറുപടി നല്‍കിയത്. ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയത്. ഡാം ശക്തിപ്പെടുത്തുന്ന നടപടികള്‍ കാലാനുസൃതമായി ചെയ്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു ഡാം എന്നൊരു നിര്‍ദ്ദേശം ജലവിഭവ മന്ത്രാലയത്തിന് മുന്നിലില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

periyar

പുതിയ ഡാം എന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ കേരളവും തമിഴ്നാടും ഒരുമിച്ച് നിന്നെ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേയും തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ ബംഹളം വെച്ചു. നിലവിലെ ഡാം സുരക്ഷിതമാണെങ്കില്‍ പിന്നെ പുതിയ ഡാം നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യമുണ്ടോ എന്ന കാര്യം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ടതിന്‍റെ ആവശ്യം എന്താണെന്നായിരുന്നു തമിഴ്നാട്ടില്‍ നിന്നുള്ള എംപി രാജയുടെ ചോദ്യം.

സ്റ്റാഫ് റൂം തല്ലിത്തുറന്ന് അധ്യാപകനായി തിരച്ചില്‍; പാമ്പ് കടിയേറ്റ കുട്ടി മരിച്ചതില്‍ പ്രതിഷേധംസ്റ്റാഫ് റൂം തല്ലിത്തുറന്ന് അധ്യാപകനായി തിരച്ചില്‍; പാമ്പ് കടിയേറ്റ കുട്ടി മരിച്ചതില്‍ പ്രതിഷേധം

English summary
Mullaperiyar in Lok Sabha: war of words between Kerala and Tamil Nadu MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X