മുല്ലപ്പെരിയാര്‍ ഇന്ത്യയിലെ സുരക്ഷിത ഡാമെന്ന്
കോട്ടയം: മുല്ലപ്പെരിയാറിനോളം സുരക്ഷിതമായ ഒരു ഡാം ഇന്ത്യയില്‍ ഇല്ലെന്ന് ജസ്റ്റിസ് കെടി തോമസ്. ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദ പ്രഭാഷണം നടത്തുന്നതിനിടെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വത്തെപ്പറ്റി ജസ്റ്റിസ് സംസാരിച്ചത്. പരമോന്നത നീതി പീഠത്തിലിരുന്ന് പലപ്പോഴായി 11 ജഡ്ജിമാര്‍ വസ്തുതാന്വേഷണം നടത്തിയപ്പോഴും അവരില്‍ ഒരാളെപ്പോലും തങ്ങളുടെ നിലപാടാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തെ പ്രതിനിധീകരിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ പുരോഹിതര്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിയ്ക്കാന്‍ മധ്യസ്ഥം വഹിച്ചതിന് കെടി തോമസിന് സുപ്രീം കോടതി പ്രതിഫലമായി നല്‍കിയ എട്ടുലക്ഷം രൂപ നിക്ഷേപിച്ച് രൂപം നല്‍കിയതാണ് ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ്.

മുല്ലപ്പെരിയാര്‍ സുരക്ഷിതം
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഡാം മുല്ലപ്പെരിയാറാണെന്നാണ് ജസ്റ്റിസ് കെടി തോമസ് പറയുന്നത്

ശബരിമലയില്‍
ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയില്‍
സുപ്രീം കോടതിയില്‍ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കെടി തോമസ് പറഞ്ഞു

നിജസ്ഥിതി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിജസ്ഥിതി മനസിലാക്കുന്നവര്‍ കുറവാണെന്ന് ജസ്റ്റിസ് കെടി തോമസ് പറയുന്നു.












Click it and Unblock the Notifications