കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: തമിഴന് 900 കോടി, നമുക്ക് 10ലക്ഷം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്ന നദി. നമ്മുടെ വെള്ളം, നമ്മുടെ പുഴ. പക്ഷേ ലാഭം മുഴുവന്‍ തമിഴ്‌നാടിന്.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മാത്രമല്ല കേരളം തമിഴ്‌നാടിന് മുന്നില്‍ തല കുനിച്ച് നില്‍ക്കുന്നത്. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരവും, കാവേരി നദീജല കരാര്‍ പ്രകാരവും കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും തമിഴ്‌നാട് നല്‍കുന്നില്ല. കേരളം അതൊട്ട് ചോദിച്ചിട്ടും ഇല്ല.

Mullaperiyar Dam

പ്രതി വര്‍ഷം ശരാശരി 900 കോടി രൂപയാണത്രെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൊണ്ട് സ്വന്തമാക്കുന്നത്. കേരളത്തിന് ലഭിക്കുന്നതാകട്ടെ തുച്ഛമായ പാട്ടവാടകയും. 10 ലക്ഷം രൂപ.

വൈദ്യുതി ഉത്പാദനത്തിലൂടെയാണ് തമിഴ്‌നാട് ഏറെ പണം മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ലോവര്‍ ക്യാമ്പിലെ പവര്‍ ഹൗസില്‍ നിന്ന് വര്‍ഷം 500 ദശലക്ഷം വൈദ്യുതി തമിഴ്‌നാട് ഉത്പാദിപ്പിക്കുന്നുണ്ട്. അഞ്ഞൂറ് കോടി രൂപ മൂല്യമുണ്ട് ഈ വൈദ്യുതിക്ക്.

കൃഷിയില്‍ നിന്നുള്ള വരുമാനമാണ് അടുത്തത്. തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റും കേരളത്തിലേക്ക് തന്നെയാണല്ലോ അധികവും വരുന്നത്. ആ ഇനത്തിലെ ലാഭം കണക്കാക്കിയാല്‍ ചിലപ്പോള്‍ മലയാളിയുടെ തല കറങ്ങും.

രണ്ട് ലക്ഷത്തില്‍ അധികം ഏക്കര്‍ കൃഷി സ്ഥലത്തേക്കാണ് മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളം തമിഴ്‌നാട് ഉപയോഗപ്പെടുത്തുന്നത്. നാനൂറ് കോടിയിലധികം രൂപ കാര്‍ഷി മേഖലയില്‍ നിന്ന് നമ്മുടെ വെള്ളം ഉപയോഗിച്ച് അവര്‍ ഉണ്ടാക്കുന്നുണ്ടത്രെ.

English summary
Mullaperiyar : Tamil Nadu makes 900 crore profit, Kerala gets 10 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X