Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് സംഘടനകള്‍ കേരളത്തിലെ വാഹനങ്ങള്‍ തടയും

കുമളി: മുല്ലപ്പെരിയാര്‍ ഡാമിനെച്ചൊല്ലി തമിഴ്‌നാടും കേരളവും തമ്മില്‍ ചെറിയ മുറുമുറുപ്പുകള്‍ നിലനില്‍ക്കെ, അതിനെ രാഷ്ട്രീയമായി നേരിടാന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍. ഞായറാഴ്ച കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയാനാണ് സംഘടനയുടെ പദ്ധതി.

ഞായറാഴ്ച രാവിലെ മുതല്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് വാഹനങ്ങള്‍ തടയുക എന്ന് തമിഴ്‌നാട്ടിലെ സംഘടനകള്‍ പറയുന്നു. എന്നാല്‍ സമരത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ല. സഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ഇരുസംസ്ഥാനങ്ങളും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

mullaperiyar dam

മുല്ലപ്പെരിയാര്‍, മൂന്നാര്‍ വിഷയത്തില്‍ തമിഴരെ കേരളത്തിനെതിരെ തിരിക്കാന്‍ ചില തമിഴ് സംഘടനകള്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് തമിഴ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകുന്നത്.

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ തമിഴ്മക്കള്‍ വാദവുമായി എത്തിയ സംഘടനകള്‍ കേരളത്തിനെതിരെ നിലപാട് എടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+