അന്വേഷണം നിര്‍ത്തി; ബെന്നിച്ചന് തോമസിന് ശാസന മാത്രം, വനംവകുപ്പ് മേധാവിയാകുമോ?
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ ബേബി ഡാമില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്കിയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെതിരായ നടപടി ശാസനയില്‍ ഒതുങ്ങി. നാളെ പുതിയ വനംവകുപ്പ് മേധാവിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് ബെന്നിച്ചന് തോമസിനെതിരായ അന്വേഷണം നിര്‍ത്തുകയും ലളിതമായ നടപടി സ്വീകരിച്ച് വിവാദം അവസാനിപ്പിക്കുകയും ചെയ്തത്.
പുതിയ വനംവകുപ്പ് മേധാവി ആരാകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ബെന്നിച്ചന് തോമസ് പുതിയ മേധാവിയാകുമോ എന്നാണ് അറിയേണ്ടത്. ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവന് ഈ മാസം 30ന് വിമരിച്ചാല്‍ ഏറ്റവും സീനിയറായ ഐഎഫ്എസ്് ഉദ്യോഗസ്ഥന് ബെന്നിച്ചന് തോമസാണ്. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഉത്തരവിറക്കാവൂ എന്നാണ് ബെന്നിച്ചന് തോമസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ബെന്നിച്ചന് തോമസിന് അനുകൂലമായിട്ടായിരുന്നു വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട്. ബെന്നിച്ചന് തോമസ് വിവാദ ഉത്തരവിറക്കിയത് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നല്കി ഉത്തരവിറക്കിയത് ബെന്നിച്ചന് തോമസാണ്. സംഭവം വിവാദമായതോടെ അദ്ദേഹത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം. ഇക്കാര്യം ശരിവെക്കുകയാണ് വനം സെക്രട്ടറി ചെയ്തത്. ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും ജാഗ്രതക്കുറവുണ്ടായി എന്ന വിമര്‍ശനവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രാഥമിക അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനിടെ ബെന്നിച്ചന് തോമസിനെ തിരിച്ചെടുത്തെങ്കിലും വകുപ്പ്തല അന്വേഷണം തുടര്‍ന്നിരുന്നു. ഈ റിപ്പോര്‍ട്ടിലും ഗുരുതരമായ ആരോപണമുണ്ടായില്ല. തുടര്‍ന്നാണ് നടപടി ശാസനയില്‍ ഒതുങ്ങിയത്.
ഇനി ബെന്നിച്ചന് തോമസിനെ പുതിയ വനം വകുപ്പ് മേധാവിയാക്കുമോ എന്ന് നാളെ അറിയാം. നാളെയാണ് ബന്ധപ്പെട്ട സമിതി യോഗം ചേരുന്നത്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുക. പിസിസിഎഫുമാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications