Get Updates
Get notified of breaking news, exclusive insights, and must-see stories!

"മുല്ലപെരിയാർ മരം മുറിയിൽ ഞെട്ടിക്കുന്ന രേഖകൾ" പുറത്ത്; നീക്കം അഞ്ച് മാസങ്ങൾക്ക് മുൻപ്

"മുല്ലപെരിയാർ മരം മുറിയിൽ ഞെട്ടിക്കുന്ന രേഖകൾ" പുറത്ത്; നീക്കം അഞ്ച് മാസങ്ങൾക്ക് മുൻപ്

ഇടുക്കി: മുല്ലപെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കുന്നതിനായി തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവിൽ പുതിയ റിപ്പോർട്ടുകൾ പുറത്ത്. വിഷയത്തെ സംബന്ധിക്കുന്ന ഫയൽ നീക്കം അഞ്ച് മാസം മുമ്പേ തുടങ്ങിയെന്ന ഞെട്ടിക്കുന്ന രേഖകളാണ് വെളിയിലായത്. തമിഴ്നാടിന്‍റെ മരംമുറി ആവശ്യത്തിൽ തീരുമെടുക്കാൻ മെയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജല വിഭ വകുപ്പിലെത്തുന്നതെന്ന് ഈ ഫയൽ രേഖകള്‍ വ്യക്തമാക്കുന്നു. മരം മുറിയെ കുറിച്ച് ഒന്നും തന്നെ അറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുന്ന സാഹചര്യത്തിലാണ് ഫയലുകളിൽ ചർച്ചകള്‍ നടന്നിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്.

1

ഉന്നത നിർദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് തീരുമാനമെടുത്തത്. എന്നാൽ, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

2

മുല്ലപെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ വേണ്ടി 23 മരങ്ങള്‍ മുറിക്കണമെന്നതായിരുന്നു തമിഴ്നാടിന്റെ ആവിശ്യം. ഇത് സംബന്ധിച്ച് തമിഴ്നാട് സുപ്രീം കോടതിയിൽ ബന്ധപ്പെട്ടിരുന്നു. ഈ ആവിശ്യത്തിനായി സെക്രട്ടറിതല ചർച്ചകളിലും പല പ്രാവശ്യം വിഷയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, 2 സംസ്ഥാനങ്ങൾ തമ്മിലുളള തകർക്കമായതിനാൽ തീരുമാനമെടുക്കാൻ ജലവിഭവ വകുപ്പിലേക്ക് വനം വകുപ്പ് ഫയൽ നൽകി. മെയ് 23 നാണ് മരംമുറി ഫയൽ ജലവിഭവ വകുപ്പിൽ എത്തുന്നത്. പിന്നീട് വകുകളിലെ പല ഉദ്യോഗസ്ഥരും ഈ ഫയൽ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് റിപ്പോട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇത്ര സജീവമായി ചർച്ച ചെയ്ത ഫയലുകള്‍ കണ്ടില്ലെന്നാണ് വകുപ്പ് മന്ത്രിന്മാരും മുഖ്യമന്ത്രിയും പറയുന്നത്.

3

ഈ നീക്കങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വനം- ജലവിഭവമന്ത്രിമാർ ഇപ്പോഴും ആവർത്തിക്കുന്നത്. മരം മുറിയിൽ നി‍ർണായക തീരുമാനമെടുത്തത് സെപ്തംബർ 17 നായിരുന്നു. അന്ന് തമിഴ്നാട് - കേരള സെക്രട്ടറി തല യോഗത്തിൽ സംഘാടകരും ജലവിഭവ വകുപ്പും ഉണ്ടായിരുന്നു. ഈ യോഗത്തിലാണ് മുല്ലപെരിയാറിന് സമീപമുളള 15 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വനം സെക്രട്ടറി തമിഴ്നാടിനെ അറിയിക്കുന്നത്. യോഗം വിജയകരമായി നടത്തിയതിന് 17 ന് ചീഫ് എഞ്ചിനിയർ അലക്സ് വർഗീസിന് ജലവിഭവകുപ്പ് അഡീഷണൽ സെക്രട്ടറി ഗുഡ് സർ‍വ്വീസും നൽകിയിരുന്നു. ഇത്രയും സംഭവ വികാസങ്ങൾ വകുപ്പിൽ നടന്നിട്ടും ഒന്നും മറിഞ്ഞില്ലെന്ന മന്ത്രിമാരുടെ പ്രതികരമാണ് പ്രതിപക്ഷവും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    വൈഗ അണക്കെട്ട് തുറന്നു,മുല്ലപ്പെരിയാറിലെ ജലം കൊണ്ടു പോകുന്നത് കുറച്ചേക്കും.
    4

    മുല്ലപെരിയാർ മരം മുറി വിഷയത്തെ സംബന്ധിച്ച് വിവിധയിടങ്ങളിൽ നിന്നും വൻ രീതിലുളള പ്രതികരണങ്ങളും പ്രതിഷേധവുമാണ് ഉയർന്നിരിക്കുന്നത്. പ്രതിപക്ഷവും ഇക്കാര്യത്തിൽ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ട് പോകുകയാണ്. എന്നാൽ, നയമപരമായ ഈ തീരുമാനങ്ങള്‍ സെക്രട്ടറിമാർ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥരും ഉയർത്തുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+