കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കുറഞ്ഞു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ തുറന്ന മൂന്ന് ഷട്ടറുകളും അടച്ചു

  • By Athul
Google Oneindia Malayalam News

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവില്‍ കുറവ്. ബുധനാഴ്ച 141.7 അടിയായിരുന്ന ജലനിരപ്പ് വ്യാഴാഴ്ച ആയപ്പോഴേക്കും 141.65 അടിയായി കുറഞ്ഞു. ഇതോടെ ഡാമിന്റെ തുറന്നിരുന്ന ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു. എന്നാല്‍ തമിഴ്‌നാട്, വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഇതുവരേയും കൂട്ടാന്‍ തയ്യാറായിട്ടില്ല.

മഴ കുറഞ്ഞിട്ടുണ്ടെങ്കിലും സെക്കന്റില്‍ 200 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താമെന്ന തമിഴ്‌നാടിന്റെ ഉറപ്പ് അവര്‍ പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കേരളവുമായി സംവദിക്കണമെന്ന ഉടമ്പടി പാലിക്കാന്‍ തമിഴ്‌നാട് ഇതുവരേയും തയ്യാറായിട്ടില്ല. സ്വന്തം നിലയിലാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും.

mullaperiyar

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഏഴംഗസംഘം ദില്ലിയിലെത്തി. പുതിയ അണക്കെട്ട് വേണമെന്ന അവശ്യം അവര്‍ കേന്ദ്രത്തിനുമുന്നില്‍ ഉന്നയിക്കും.

എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയോളമെത്തിയിട്ടും സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി നിസംഗത നിലപാട് തുടരുന്നതായി ആക്ഷേപമുണ്ട്. അണക്കെട്ടില്‍ പരിശേധന നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് സമിതി അധ്യക്ഷന്‍ എല്‍എവി നാഥന്റെ നിലപാട്.

English summary
As the water inflow into the Mullaperiyar dam has come down, one of the two shutters has been closed. Tamil Nadu on Tuesday had lifted 3 shutters of the dam. The water level in the dam is now at 141.65 feet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X