കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അത്രപോര, അമ്മ ജലനിരപ്പ് കൂട്ടുന്നു

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട്ടില്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഉള്ളതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിയ്ക്കാനായി. സുപ്രീംകോടതി വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമെന്നും ജയലളിത.

ജലനിരപ്പ് ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിയ്ക്കുന്ന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞു. ഇനി ജൂലൈ 17 നാണ് അടുത്ത യോഗം. എന്നാല്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയ സമീപിച്ചെന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോപണം തെറ്റാണെന്ന് ജയലളിത. ഇത്തരമൊരു ഹര്‍ജി കൊടുക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചതിന് തമിഴ് ജനത കരുണാനിധിയോട് പൊറുക്കില്ലെന്നും ജയലളിത.

Jayalalitha

മെയ് മാസത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയത്. ജലനിരപ്പ് ഉയര്‍ത്തുന്ന നടപടി മൂന്നംഗ സമിതിയുടെ മേല്‍നോട്ടത്തിലായിരിയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

English summary
Mullaperiyar water level will be raised soon, says Jayalalitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X