'പാര്‍ട്ടിക്കാരുടെ കൈയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പോലീസിന്‍റെ കൈയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊ
ഇടുക്കി: പീരുമേട് കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്കാരുടെ കൈയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പോലീസിന്‍റെ കൈയ്യില്‍ കിട്ടിയില്‍ ഉരുട്ടിക്കൊല എന്ന സ്ഥിതിയില്‍ ആയിട്ടുണ്ട് കാര്യങ്ങള്‍ എന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സിപിഎമ്മാണ് കൊലപാതക രാഷ്ട്രീയമെന്ന ഭൂതത്തെ കുടം തുറന്ന് വിട്ടത്. ആ ഭൂതം ഇപ്പോള്‍ പാര്‍ട്ടിയെ വിഴുങ്ങുകയാണ്. പീരുമേട് കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ചെന്നിത്തല കൊല്ലപ്പെട്ട രാജ്കുമാറിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാജ്കുമാറിന്റെ മരണത്തില്‍ ഇതുവരെ എട്ട് പോലീസുകാരെയാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില്‍ കഴിയവെ മരിച്ചത്. ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications