കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ പ്രചാരണം നടത്തില്ലെന്ന് കെ മുരളീധരന്‍; നടത്തുമെന്ന് മുല്ലപ്പള്ളി, അച്ചടക്കം വേണം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസ് കലഹം. കെ സുധാകരനും കെ മുരളീധരനും കെപിസിസി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ പരിഹാര ശ്രമങ്ങള്‍ക്ക് തുടക്കമായി.

വടകരയില്‍ പ്രചാരണം നടത്താതെ വിട്ടു നില്‍ക്കുന്ന മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കകുയാണ്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മുരളീധരന്‍ വടകരയില്‍ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

മുരളീധരന്റെ നിലപാട്

മുരളീധരന്റെ നിലപാട്

വിമതരെ തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ വടകയില്‍ പ്രചാരണത്തിന് ഇല്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. മാത്രമല്ല, അദ്ദേഹം തന്റെ പഴയ തട്ടകമായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് ഇറങ്ങാനും തീരുമാനിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.

അച്ചടക്കം എല്ലാവര്‍ക്കും വേണം

അച്ചടക്കം എല്ലാവര്‍ക്കും വേണം

അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് വിവാദ പ്രസ്താവനകളില്‍ നിന്ന് മാറി നിന്ന് എല്ലാവരും സംയമനം പാലിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വടകരയില്‍ കെ മുരളീധരന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വിവാദ വിഷയം ഇതാണ്

വിവാദ വിഷയം ഇതാണ്

വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് കോണ്‍ഗ്രസില്‍ കലഹമുള്ളത്. ആര്‍എംപിയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് വിമതന്‍ രംഗത്തെത്തി. ഈ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കുകയും ചെയ്തു. ഇതിനെതിരെ മുരളീധരന്‍ രംഗത്തുവരികയായിരുന്നു.

താന്‍ ക്രമം തെറ്റിച്ചില്ല

താന്‍ ക്രമം തെറ്റിച്ചില്ല

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ യുഡിഎഫ് ഘടക കക്ഷികളുമായി മാത്രം മതി എന്നാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനിച്ചതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ തെറ്റിച്ചല്ല താന്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഡിവിഷന്‍

കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഡിവിഷന്‍

വടകരയിലെ കല്ലാമല ഡിവിഷനില്‍ കാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മല്‍സരിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്നുണ്ട്. അദ്ദേഹത്തിന് ചിഹ്നം നല്‍കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ മുന്‍കൈ എടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുരളീധരന്‍ അച്ചടക്കമുള്ള നേതാവ്

മുരളീധരന്‍ അച്ചടക്കമുള്ള നേതാവ്

കെ മുരളീധരന്‍ അച്ചടക്കമുള്ള നേതാവാണ്. കെപിസിസിയുടെ മുന്‍ അധ്യക്ഷനാണ്. ഉത്തരവാദിത്തമുള്ള നേതാവാണ്. ചില അതൃപ്തിയുണ്ടെന്നും അത് പരിഹരിക്കപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി-സിപിഎം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു.

മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Mullappalli Ramachandran says Discipline is must for All Congress Members and K Muraleedharan will Campaign in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X