കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്ലർ; മുഖ്യമന്ത്രി ഉയർത്തിയ പ്രതിരോധങ്ങൾ ചീട്ട് കൊട്ടാരം പോലെ നിലംപൊത്തിയെന്ന് മുല്ലപ്പളളി

Google Oneindia Malayalam News

തിരുവനന്തപുരം; സ്പ്രിങ്കളര്‍ കരാർ സംബന്ധിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും ഹൈക്കോടതി വിധിയില്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി.ഡേറ്റാ കച്ചവടത്തിന് തുനിഞ്ഞ സര്‍ക്കാരിന് കിട്ടിയ വന്‍തിരിച്ചടിയാണിത്. ഉപാധികളോടെ നല്‍കിയ അനുമതി സര്‍ക്കാരിന് ആശാവഹമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

സ്പ്രിങ്കളര്‍ കരാറില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും ഹൈക്കോടതി വിധിയില്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കുന്നതിനുവേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങളോടെയും വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കികൊണ്ടും ഹൈക്കോടതി ഇത്തരമൊരു ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഡേറ്റാ കച്ചവടത്തിന് തുനിഞ്ഞ സര്‍ക്കാരിന് കിട്ടിയ വന്‍തിരിച്ചടിയാണിത്. സര്‍ക്കാര്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

 mullappally-ramachan

ഉപാധികളോടെ നല്‍കിയ അനുമതി സര്‍ക്കാരിന് ആശാവഹമല്ല. സ്പ്രിങ്കളറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഹൈക്കോടതി വലിയ ആശങ്കരേഖപ്പെടുത്തി. കേരളീയ പൊതുസമൂഹത്തിന്റെ ഇതേ ആശങ്കയും ഭയവുമാണ് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയത്.എന്തുകൊണ്ട് കേന്ദ്ര ഏജന്‍സിയുടെ സേവനം ഉപയോഗിച്ചില്ല? സ്പ്രിങ്കളറെ എന്തു കൊണ്ട് തെരഞ്ഞെടുത്തു? വ്യക്തികളുടെ ഡേറ്റാ സുരക്ഷിതത്വത്തിന് എന്തു നടപടിയാണെടുത്തത്? എന്നു തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളാണ് വാദത്തിനിടയില്‍ കോടതി ചോദിച്ചത്.ഇതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. സമാനചോദ്യങ്ങളാണ് കോണ്‍ഗ്രസും മുഖ്യമന്ത്രിയോട് ചോദിച്ചത്. എന്നാല്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്നെല്ലാം തുടക്കം മുതല്‍ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കള്ളക്കച്ചവടം സംരക്ഷിക്കുന്നതിനായി നികുതിദായകന്റെ പണം ചെലവാക്കി മുംബൈയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധയായ അഭിഭാഷകയെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയത്.

ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തുന്ന വിധിയാണിത്. പൗരന്‍മാര്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഇത് വളരെ സഹായകരമാകും. പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൊള്ളയടിച്ച് ലാഭം നേടാമെന്ന സ്പ്രിങ്കളറിന്റെ അതിമോഹമാണ് ഇതോടെ പൊലിഞ്ഞത്. ഇതുസംബന്ധിച്ച വിശദമായ സി.ബി.ഐ അന്വേഷണം ആവശ്യമാണ്.

'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

'സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നാപ്പിനയ്ക്കാണ് നിങ്ങളുടെ 6 ദിവസത്തെ ശമ്പളം'

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടിസംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടി

English summary
Mullappally about Sprinkler deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X