പിണറായി കോണ്‍ഗ്രസുകാര്‍ക്ക് നന്ദിപറഞ്ഞതെന്തിന്?
കോഴിക്കോട്: ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി കുറ്റ വിമുക്തനാക്കിയ നടപടി ആശങ്കാജനകമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റ വിമുക്തനായതിന് ശേഷം പിണറായി നടത്തിയ പത്ര സമ്മേളനത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കുറ്റ വിമുക്തനാക്കപ്പെട്ട ദിവസം പിണറായി പത്ര സമ്മേളനത്തില്‍ എന്തിനാണ് കുറേ പേര്‍ക്ക് നന്ദി പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു മുല്ലപ്പള്ളി ആദ്യം ചോദിച്ചത്. എന്നാല്‍ രമേശ് ചെന്നിത്തലയുടേയും കെ മുരളീധരന്റേയും പേരുകള്‍ എടുത്ത് പറഞ്ഞാണല്ലോ പിണറായി നന്ദി പറഞ്ഞത് എന്ന ചോദ്യത്തില്‍ നിന്ന് മുല്ലപ്പള്ളി ഒഴിഞ്ഞുമാറി.ലാവലിന്‍ കേസില്‍ ഏതെങ്കിലും തരത്തില്‍ ഉള്ള ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്.
വിടുതല്‍ ഹര്‍ജിയുടെ മാത്രം പേരില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയ നടപടി അംഗീകരിക്കാന്‍ ആകില്ല എന്ന രീതിയില്‍ ആയിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജന്‍സികള്‍ ലാവലിന്‍ കേസില്‍ അന്വേഷണം നടത്തിയത്. വിവിധ ഏജന്‍സികള്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ പോലും ഇല്ലാതെ കുറ്റവിമുക്തനാക്കിയത് ആശങ്കാജനകമാണെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു.












Click it and Unblock the Notifications