• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പരസ്യമായി ഉറപ്പ്, ധവളപത്രം: ദുരിതാശ്വാനനിധിയിലേക്ക് സംഭാവന നല്‍കാന്‍ നിബന്ധനകളുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താന്‍ പാടുള്ളൂവെന്നും മറിച്ചുള്ള നടപടി സ്വീകരിക്കാന്‍ പ്രയാസമാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സാമ്പത്തികമായി ഏറെ ബുദ്ധമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരില്‍ എല്ലാവിഭാഗത്തിലും സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല.

ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവ കൊണ്ട് പ്രയാസം അുഭവിക്കുന്ന ജീവനക്കാരെയും അധ്യാപകന്‍മാരെയും നിര്‍ബന്ധിത സാലറി ചലഞ്ചിന്റെ പേരില്‍ പീഢിപ്പിക്കാന്‍ പാടില്ല. കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസുകാരേയും ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ സര്‍ക്കാര്‍ ജീവനക്കാരെയും നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയഫണ്ട് വിനിയോഗം സംബന്ധിച്ച് ആക്ഷേപങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഓഖി, ഒന്നും രണ്ടും പ്രളയങ്ങള്‍ എന്നിവയുടെ ദുരന്തം പേറുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞില്ല. പ്രളയകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സാമ്പത്തികസഹായം പോലും കിട്ടാതെ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

അര്‍ഹരായ പലര്‍ക്കും ആശ്വാസസഹായം കിട്ടിയില്ലെന്ന് മാത്രമല്ല പട്ടികയില്‍ ഇടം പിടിച്ചവരില്‍ അനര്‍ഹരുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഉടനീളം നടന്ന പ്രളയഫണ്ട് തട്ടിപ്പുകേസില്‍ പ്രതികള്‍ സി.പി.എമ്മുകാരാണ്.പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ വഞ്ചന കാട്ടിയ സിപിഎമ്മുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയായിരുന്നു വേണ്ടത്. സര്‍ക്കാരിന്റെ പ്രളയഫണ്ട് പിരിവില്‍ സുതാര്യതയും വിശ്വാസതയും അല്‍പ്പം പോലുമില്ല. അതുകൊണ്ട് തന്നെ ദുരിതാശ്വാസ നിധി സംബന്ധമായി സ്വദേശത്തും വിദേശത്തും സമാഹരിച്ച സംഖ്യയുടെ വരവ് ചെലവ് സംബന്ധമായി ഒരു ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായെ മതിയാകുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎം അതിദാരുണമായി വെട്ടിക്കൊന്ന കൃപേഷിന്റെയും ശരത്ത്ലാലിന്റെയും ഷുഹൈബിന്റെയും പ്രതികൾക്കുവേണ്ടി സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവരില്ല എന്ന് പരസ്യമായി ഉറപ്പുനൽകുകയും, ദുരിതാശ്വാസ ഫണ്ട് ഇതുവരെയുള്ള ഉപയോഗം ധവളപത്രം ആയി പുറത്തിറക്കുകയും ചെയ്താൽ, എൻറെ ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ഞാൻ തയ്യാറാണെന്നും മുള്ളപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്തരാഘണ്ഡ് കോണ്‍ഗ്രസില്‍ ഞെട്ടിക്കുന്ന നടപടി; വിഭാഗീയതക്ക് ശ്രമിച്ച നേതാക്കളെ പിടിച്ചു പുറത്താക്കി

ലോക്ക് ഡൗണ്‍: ഡിജിപിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ക്യാബിനറ്റ് സെക്രട്ടറി

English summary
Mullappally Ramachandran about cmdrf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X