കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗുഡ് വിന്‍ തട്ടിപ്പുമായി ബന്ധമോ? അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ക്ക് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഗുഡ് വിന്‍ നിക്ഷേപ തട്ടിപ്പ് സംഘവുമായുള്ള ബന്ധം കസ്റ്റംസും എന്‍.ഐ.എയും സമഗ്രമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുമായി എന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കളെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് വസ്തുകള്‍ വച്ചുകൊണ്ട് ഒരു പ്രമുഖ ചാനല്‍ പുറത്ത് വിട്ട ഞെട്ടിക്കുന്ന വാര്‍ത്ത.സി.പി.എമ്മിന്റെ പ്രധാന ധനസ്രോതസുകളില്‍ ഒന്ന് കള്ളക്കടത്തും സ്വര്‍ണ്ണക്കടത്തുമാണെന്നത് നാണക്കേടാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ ജയില്‍ സന്ദര്‍ശനവും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കൂപ്പര്‍ വിവാദവും അതിനുദാഹരണങ്ങളാണ്.

16-mullapalli

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിച്ച ഗുഡ് വിന്‍ സ്വര്‍ണ്ണക്കടയുടെ ഉടമകളായ രണ്ടു മലയാളി സഹോദരങ്ങളും സി.പി.എം നേതാക്കളുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്. ഏറ്റവും കൂടുതല്‍ മലയാളികളെ വഞ്ചിച്ച സ്ഥാപനമാണ് ഗുഡ് വിന്‍ നിക്ഷേപ കമ്പനി. കേരള സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കേസെടുക്കാതിരുന്നത് അവരുമായുള്ള അടുപ്പം കൊണ്ടാണ്.

അധോലോക സംഘങ്ങളുടേയും മൂലധന ശക്തികളുടേയും സ്വാധീനത്തിലക്കപ്പെട്ട സി.പി.എം അനുദിനം ജീര്‍ണ്ണതയിലേക്കാണ് പോകുന്നത്. കേരളീയ പൊതുസമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരും ഇടതു യുവജന സംഘടനകളും ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, 10 എംഎല്‍എമാര്‍... ദില്ലിയിലെത്തി, നോട്ടമിട്ട് അമിത് ഷാജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, 10 എംഎല്‍എമാര്‍... ദില്ലിയിലെത്തി, നോട്ടമിട്ട് അമിത് ഷാ

English summary
Mullappally Ramachandran about gud win scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X