• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുഖ്യന്റെ മുഖം മിനുക്കാനുള്ള 'നാം മുന്നോട്ട്' ന് 31.85 കോടി, കോടികളുടെ മാമാങ്കം'; വിമർശനം

തിരുവനന്തപുരം; കൊവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് സാലറി ചാലഞ്ചിന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം അഞ്ച് ദിവസത്തേക്ക് നൽകണമെന്നാണ് ഉത്തരവ്. ഇതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജീവനക്കാരുടെ ശമ്പളം പിടിക്കും മുൻപ് സർക്കാർ പാഴ്ചെലവുകൾ റദദാക്കി മാതൃക കാട്ടണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

 മുഖംമിനുക്കാൻ 31.85 കോടി

മുഖംമിനുക്കാൻ 31.85 കോടി

മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ആകുന്നതിനാല്‍ ഇത് അടിയന്തരമായി റദ്ദു ചെയ്ത് പണം കോവഡ് 19 ഫണ്ടിലേക്കു മാറ്റണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതിനു മുമ്പ് പാഴ്‌ച്ചെലവുകള്‍ റദ്ദാക്കി സര്‍ക്കാര്‍ മാതൃക കാട്ടണം.

 2.25 ലക്ഷം രൂപ എന്ന നിരക്കിൽ

2.25 ലക്ഷം രൂപ എന്ന നിരക്കിൽ

മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്.

 12 ചാനലിന് 10 ലക്ഷം

12 ചാനലിന് 10 ലക്ഷം

ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ.

 കോടികളുടെ മാമാങ്കം

കോടികളുടെ മാമാങ്കം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ഈ പരിപാടി പഴയതുപോലെ ആക്കിയാല്‍ സര്‍ക്കാരിന് കോടികള്‍ ലാഭിക്കാം.മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. നൂറിലധികം ഓഫീ സര്‍മാരുള്ള പിആര്‍ഡിയെയും കൂറ്റന്‍ സംവിധാനങ്ങളുള്ള സിഡിറ്റിനെയും മറികടന്നാണ് ഈ കരാര്‍.

 24 കോടി ധൂരർത്ത്

24 കോടി ധൂരർത്ത്

14 ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ അനുവദിച്ചിരിക്കുന്ന 700 കോടി രൂപ അടിയന്തരമായി കോവിഡ് ഫണ്ടിലേക്കു മാറ്റണം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണുള്ള ഒരു നിലയത്തിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.പ്രതിമാസം 1.44 കോടി രൂപ വാടക നല്കുന്ന ഹെലികോപ്റ്ററിന് ജിഎസ്ടി, പൈലറ്റ്, കോ പൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനീയര്‍ എന്നിവരുടെ ശമ്പളം, അവരുടെ 7 സ്റ്റാര്‍ ഹോട്ടല്‍ താമസം തുടങ്ങിയവ കൂട്ടുമ്പോള്‍ പ്രതിമാസം 2 കോടി രൂപയോളമാകും. വര്‍ഷം 24 കോടി രൂപയുടെ ധൂര്‍ത്ത്.

 സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

പിണറായി സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കി കുടിയിരുത്തപ്പെട്ട അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നു. ആര്‍ ബാലകൃഷ്ണപിള്ള- മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, തോറ്റ എംപി എ. സമ്പത്ത്- ഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍, വിഎസ് അച്യുതാനന്ദന്‍-ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍- ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടിഎ, ഡിഎ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

cmsvideo
  Pinarayi Vijayan writes to PM Modi, Seeks Help | Oneindia Malayalam
   ഖജനാവ് വീണ്ടും നിറയും

  ഖജനാവ് വീണ്ടും നിറയും

  ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്.മുഖ്യമന്ത്രിക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന 8 ഉപദേശകരെ ഉടനടി പിരിച്ചുവിടണം.മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഭാഗികമായെങ്കിലും നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ ഖജനാവ് വീണ്ടും നിറയും

  English summary
  Mullappally ramachandran about salary challenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X