താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്; സിപിഎം പൊട്ടിത്തെറിയുടെ വക്കില്ലെന്ന് മുല്ലപ്പള്ളി
കോണ്‍ഗ്രസ്സും യുഡിഎഫും അത്യുജ്ജല വിജയം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കണ്ണൂർ: തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ വിശ്വാസികൾക്ക് അനുകൂലമായി സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസികളെ മുറിവേൽപ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ്സും യുഡിഎഫും അത്യുജ്ജല വിജയം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

സിപിഎം പൊട്ടിത്തെറിയുടെ വക്കിൽ
സിപിഎമ്മിൽ വിഭാഗീയത അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പലരും രംഗത്തെത്തുന്നു. പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുന്ന സാഹചര്യം പോലും ഉണ്ടായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടികാട്ടി. പൊട്ടിത്തെറിയുടെ വക്കിലാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി വിമർശിച്ചു.

ജയരാജന്മാർ വിജയനെതിരാണ്
എല്ലാ ജയരാജന്മാരും വിജയനെതിരാണ്. അവരെല്ലാം വളരെ ദുഃഖിതരാണ്. അവരുടെ ദുഃഖവും പ്രതിഷേധവും ഞങ്ങള്‍ക്ക് അനുകൂലമായി മാറും. പിണറായി വിജയന്‍ എല്ലാവരേയും വെട്ടിനിരത്തിയിരിക്കുന്നു. പി ജയരാജൻ ക്യാപ്റ്റൻ വിളിയിൽ നടത്തിയ പരാമർശത്തെ ഉദ്ധരിച്ചായിരുന്നു മുല്ലപ്പള്ളിയുടെ ഈ പ്രസ്താവന.

താനും മരുമോനും മാത്രം മതി
പാർട്ടിയിൽ എല്ലാവരെയും വെട്ടിനിരത്തി കഴിഞ്ഞ് താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നതെന്നും മുല്ലപ്പള്ളി. "അവസാനം ആരാണ് അദ്ദേഹത്തിന് കൂട്ടുകാരായിട്ടുള്ളത്. ഇപ്പോള്‍, ഞാനും എന്‍റെ മകളുടെ ഭര്‍ത്താവും മതി, വേറെ ആരും വേണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നാണ് അദ്ദേഹം പറയുന്നത്," മുല്ലപ്പള്ളി പറഞ്ഞു.
Recommended Video


മഞ്ചേശ്വരത്ത് ബിജെപി ജയിച്ചാൽ ഉത്തരവാദി പിണറായി
മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെടുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറന്ന് കെ സുരേന്ദ്രന്‍ ജയിച്ചാല്‍, അതിന്റെ എല്ലാ ഉത്തരവാദിത്തവും പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരുന്നു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications