കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റ് വേഷമിട്ട് സംഘപരിവാറുകാരനാണ് ശങ്കര്‍ റൈ; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

കണ്ണൂര്‍: മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷം അണിഞ്ഞ സംഘപരിവാറുകാരനാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്ഷേത്രത്തില്‍ പോയി തന്ത്രിയുടെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് അതിന്‍റെ തെളിവാണ്. ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡ‍ലങ്ങളില്‍ ബിജെപിയുമായി സിപിഎം വോട്ട് കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച; കളക്ടർക്കെതിരെ നടപടിയില്ലെന്ന് ടീക്കാറാം മീണവട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച; കളക്ടർക്കെതിരെ നടപടിയില്ലെന്ന് ടീക്കാറാം മീണ

വര്‍ഷങ്ങളായി തുടങ്ങിയ വോട്ടുകച്ചവടമാണ് സിപിഎം ബിജെപിയും തമ്മിലുള്ളത്. ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇവര്‍ക്കിടയില്‍ ധാരണയുണ്ട്. ശബരമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് വ്യക്തമാക്കാന്‍ ഇടതുമുന്നണിയും സിപിഎമ്മും തയ്യാറാവണം. പാര്‍ട്ടിക്ക് ഒരു നിലപാട്, ,സ്ഥാനാര്‍ത്ഥിക്ക് മറ്റൊരു നിലപാട് എന്ന സ്ഥിതിയാണ് ഉള്ളത്. ആര് പറയുന്നതാണ് ശരിയെന്ന് വ്യക്തമാക്കണം. ഉപതിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യചര്‍ച്ചാ വിഷയമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sankar

കഴിഞ്ഞ ദിവസം കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖത്തിലായിരുന്നു വിവാദത്തിന് ഇടയാക്കിയ ശങ്കര്‍ റൈയുടെ പ്രസ്താവനയുണ്ടായത്. വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം പക്ഷെ ആചാരങ്ങള്‍ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയിൽ പ്രവേശിക്കരുത്. അങ്ങനെ തന്നെയാണ് എന്‍റെ പ്രസ്ഥാനത്തിന്‍റെയും അഭിപ്രായം. വിശ്വാസികളായവര്‍ക്ക് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ച് അവിടെ പോകാം. അത് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന് തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം!!കോണ്‍ഗ്രസിന് തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം!!

English summary
mullappally ramachandran against cpm on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X