Get Updates
Get notified of breaking news, exclusive insights, and must-see stories!

കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം ജനം തിരിച്ചറിയും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ആത്മാഭിമാനം ഉണ്ടെങ്കില്‍ പിജെ ജോസഫ് യുഡിഎഫ് വിടണമെന്ന പ്രസ്താവനയില്‍ കോടിയേരിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിജെ ജോസഫിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് എന്ത് അര്‍ഹതയാണ് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

mullappalikod

കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ ഊതിപെരുപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിജെ ജോസഫിനെ യുഡിഎഫ് അപമാനിച്ചെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് മുന്നണി വിടണമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസ് തിങ്കളാഴ്ച സമവായ ചര്‍ച്ച നടത്തും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോഷി ഫിലിപ്പ്, എന്നിവരാണ് ജോസഫ് വിഭാഗം നേതാക്കളുമായി കോട്ടയത്ത് ചര്‍ച്ച നടത്തുക.

പാലായിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജോസ് പക്ഷം കൂകി വിളിച്ചതില്‍ പ്രതിഷേധിച്ചാണ് ഒന്നിച്ചുള്ള പ്രചരണത്തിന് ഇല്ലെന്നും സമാന്തര യോഗം വിളിച്ച് ഒറ്റയ്ക്ക് പ്രചരണം നടത്തുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.എന്നാല്‍ ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുകയും സമാന്തര പ്രചരണമെന്ന നീക്കത്തില്‍ നിന്ന് പിജെ ജോസഫ് പിന്‍മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സമവായ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+