വിഎം സുധീരന്‍ തടവറയിലോ? ആദര്‍ശ തടവറയിലാണെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വിഎം സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് വിഎം സുധീരനെതിരെ മുല്ലപ്പള്ളി ആഞ്ഞടിച്ചത്. ആദര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ ജനാധിപത്യം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബാബുവിന്റെ കാര്യത്തില്‍ വിഎം സുധീരന്‍ എടുത്ത നിലപാട് ക്രമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മദ്യ ലോബിയുടെ താത്പര്യത്തിനനുസരിച്ച് കെ ബാബു വേട്ടയാടപ്പെടുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയായിരുന്നു വേണ്ടത്. ഒരു സാധാരണ പ്രവര്‍ത്തകന് പേലും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കെപിസിസി പ്രസിഡന്റ് സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സുധീരന്‍ പഴയ സുധീരനല്ലെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. കെ സുധാകരനും യോഗത്തില്‍ സുധീരനെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ പത്ത വര്‍ഷമായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ലാത്തതുകൊണ്ടാണ് മില്ലപ്പള്ളിയുടെ വിമര്‍ശനങ്ങള്‍ എന്നായിരുന്നു സുധീരന്റെ വിമര്‍ശനം.












Click it and Unblock the Notifications