പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ് അത് ലംഘിച്ചു, മൗനം വാചാലം; സുധാകരനെതിരെ മുല്ലപ്പള്ളിയും സുധീരനും
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും, വിഎം സുധീരനും രംഗത്ത്. മുല്ലപ്പള്ളിയും വിഎം സുധീരനും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നുവെന്ന് കെ സുധാകരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിന് മറുപടിയുമായാണ് വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്.
പരസ്യപ്രസ്താവന പാടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം കെ സുധാകരന് പറഞ്ഞത്. എന്നാല്‍ അത് അദ്ദേഹം തന്നെ ലംഘിച്ചുവെന്ന് വി എം സുധീരന് പറഞ്ഞു. അദ്ദേഹം തന്നെ പാര്‍ട്ടിക്കാരെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സുധീരന് ആരോപിച്ചു.

കണ്ണൂരില്‍ കോണ്‍ഗ്രസില്‍ നാല് എംഎല്‍എ മാരുണ്ടായിരുന്നിടത്ത് രണ്ട് എംഎല്‍എമാരായി ചുരുങ്ങിയെന്നും സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തിന് പേലും ചേരില്ലെന്നും സൂധീരന് പറഞ്ഞു. മുന്‍ഗാമികള്‍ക്കെതിരായ വിമര്‍ശനം കസേരയുടെ അന്തസിന് ചേരാത്തതാണെന്നും സുധീരന് പറഞ്ഞു. മനോരമയുടെ നേരേ ചൊവ്വെ പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്. കെ സുധാകരന്റെ ആരാധകരുടെ ഗ്രൂപ്പായ കെ എസ് ബ്രിഗേഡിന് ഫാസിസ്റ്റ് മനോഭാവമാണെന്നും സുധീരന് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ ചേര്‍ന്നതല്ല കെ എസ് ബ്രിഗേഡിന്റെ പ്രവര്‍ത്തന രീതിയെന്നും സുധാകരനെ എതിര്‍ക്കുന്നവരെ കെഎസ് ബ്രിഗേഡ് തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സുധാകരന് കെപിസിസി പ്രസിഡന്റായതിന് ശേഷം അദ്ദേഹത്തെ വിമര്‍ശിച്ച്കൊണ്ട് ഒരു വാക്ക് പോലും എവിടെയും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധബുദ്ധിയുണ്ടെന്നും അതുകൊണ്ടാണ് താന്‍ മിണ്ടാതിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വൈരാഗ്യബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ല. വിമര്‍ശനങ്ങളോട് മൗനം പാലിക്കാലിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മൗനം വാചാലമാണെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാര്‍മികമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്നോട്ടുള്ള പ്രയാണത്തില്‍ പക്ഷെ എന്റെ മൗനം വാചാലമാണെന്ന കാര്യം കേരളത്തിലെ പൊതുസമൂഹത്തിനറിയാം. പിന്നെ അദ്ദേഹം പറഞ്ഞ കാര്യത്തിനൊക്കെത്തന്നെ ഉത്തരം കേരളത്തിലെ പൊതുസമൂഹം തന്നെ പറയുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞിരുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ തചന്നൊണഅ അദ്ദേഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ വിഎം സധീരനെതിരെയും മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും ആഞ്ഞടിച്ചത്. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി എം സുധീരനെന്നും താന്‍ മാത്രം വിചാരിച്ചാല്‍ സമവായമുണ്ടാവില്ലെന്നും,
തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുനേതാക്കളുടേയും നീക്കമെന്നും കെ സുധാകരന് പറഞ്ഞിരുന്നത്.

മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ എന്ന നിലയില്‍ അവര്‍ പറയുന്നത് കേള്‍ക്കേണ്ട ചുമതല തനിക്കുണ്ടെന്നും അതിനുള്ള അവസരം അവര്‍ തരുന്നില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി. പാര്‍ട്ടിയുമായി സഹകരിപ്പിക്കുിന്നില്ലെന്ന് പരസ്യമായി പറയുക, എന്നാല്‍ സഹകരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുക, ഫോണില്‍ ബന്ധപ്പെടാന്‍ ശഅരമിക്കുമ്പോള് ഫോണെടുക്കാതിരിക്കുക, ഇങ്ങനെയൊക്കെയാകുമ്പോള്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഗ്രൂപ്പുകളെയും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിയെ നശിപ്പിക്കുന്നത് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഗ്രൂപ്പ് നേതൃത്വത്തിനും മുതിര്‍ന്ന നേതാക്കള്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരകന്‍ പറഞ്ഞു. പാര്‍ട്ടി തന്റെ കൈപ്പിടിയില്‍ വരുമെന്ന് ആശങ്ക ഉള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ മാറ്റങ്ങളെ എതിര്ക്കുന്നതൈന്നും അദ്ദേഹം ആരോപിച്ചു.
Recommended Video

എതിര്‍ക്കുന്നവര്‍ക്ക് തന്നെ മത്സരിച്ച് തോല്‍പ്പിച്ചാല്‍ പോരെയെന്നും സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന നിലപാടില്‍ മാറ്റിമില്ലെന്നും കെ സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പ് തന്റെ ആരാധക ഗ്രൂപ്പാണെന്നും അതിനെ പിരിച്ച് വിടേണ്ട ആവശ്യമില്ലെന്നും സുധാകരന് പറഞ്ഞു. പുനഃസംഘടനയും അംഗത്വവിതരണവും അതിന്റെ വഴിക്ക് നടക്കുമെന്നും പുനസംഘടനുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസി നിര്‍വാഹക സമിതിയിലെ അഞ്ച് പേര് മാത്രമാണ് പുനസംഘടനയെ എതിര്‍ത്തിരുന്നത് 14 പേര് പുനസംഘടനയെ അനുകൂലിച്ചെന്നും സുധാകരന് പറഞ്ഞു. യൂണിറ്റ് കമ്മിറ്റികള്‍ മുഖേനെ അംഗത്വവിതരണം നടത്താനും തീരുമാനമായെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തുന്ന എഐസിസിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications