കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് റാണി പരാമർശം; 'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വിജയിക്കാനായില്ല'

Google Oneindia Malayalam News

പാലക്കാട്: ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരായ കൊവിഡ് റാണി വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. തന്റെ പ്രംസഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുക്കുകയായിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിപ പ്രവര്‍ത്തനത്തിന്റെ വിജയത്തിന്റെ അവകാശികള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരാണെന്ന് സൂചിപ്പിക്കുകയായിരുന്നു താന്‍. ഇതോടൊപ്പം സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്നും മുല്ലപ്പള്ളി വിശദീകരിക്കുന്നു.

mullappally

നിപ ബാധിച്ച് മരിച്ച ലിനിക്ക് മരണാനന്തര ബഹുമതി നല്‍കാന്‍ എപിയെന്ന് നിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിപ കാലത്ത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ആരെയും അധിക്ഷേപിക്കുന്ന സ്വഭാവക്കാരനല്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
Nurse praises KK Shailaja teacher for her service | Oneindia Malayalam

നിപ കാലത്ത് ആരോഗ്യമന്ത്രി ശ്ലാഘനീയ പ്രവര്‍ത്തനം കാഴ്ചവച്ചതായി അറിയില്ല. പിന്നീട് നടന്നതെല്ലാം പിആര്‍ വര്‍ക്കാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് താന്‍. മുഖ്യമന്ത്രിയാണ് പലപ്പോഴും മോശം പദങ്ങള്‍ ഉപയോഗിക്കുന്നത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വിജയിക്കാനായില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്. കോഴിക്കോട് നിപ്പ ബാധിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടക്ക് വന്ന പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും കോഴിക്കോട് നിപ്പാ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് റോളില്‍ വന്നു പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്.

അതേസമയം നിപയും കൊവിഡും ആശങ്ക പരത്തിയിരുന്ന കാലത്ത് കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ വകുപ്പിന് ദേശീയ തലത്തിലടക്കം വലിയ പ്രശംസ നേടിയിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂരും മന്ത്രിയുടെ സംയോജിതമായ ഇടപെടലുകളെ പ്രശംസിച്ചിരുന്നു.രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

പിറന്നാൾ ദിനത്തിൽ സ്വന്തം മണ്ഡലത്തെ അമ്പരപ്പിച്ച് രാഹുൽ ,ഉൾവനത്തിലെ ആദിവാസികളുടെ ദുരിതത്തിന് അവസാനംപിറന്നാൾ ദിനത്തിൽ സ്വന്തം മണ്ഡലത്തെ അമ്പരപ്പിച്ച് രാഹുൽ ,ഉൾവനത്തിലെ ആദിവാസികളുടെ ദുരിതത്തിന് അവസാനം

കേരളത്തില്‍ ആശങ്ക ഉയരുന്നു; ഉറവിടമറിയാത്ത അറുപതിലേറെ കേസുകള്‍, സമൂഹവ്യാപനമോ?കേരളത്തില്‍ ആശങ്ക ഉയരുന്നു; ഉറവിടമറിയാത്ത അറുപതിലേറെ കേസുകള്‍, സമൂഹവ്യാപനമോ?

English summary
Mullappally Ramachandran justifies the Statement of Covid Rani against minister kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X