കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. പതിവില്ലാതെ ഭരണത്തുടര്‍ച്ച എന്നത് കേരളത്തില്‍ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ ഉളള അവസരങ്ങളെല്ലാം പരമാവധി മുതലാക്കുകയാണ് പ്രതിപക്ഷം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരാകും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നുളള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും തുടങ്ങിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും പേരുകള്‍ അന്തരീക്ഷത്തില്‍ സജീവമായുണ്ട്. അതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതോടെ ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്.

ചെന്നിത്തലയും ചാണ്ടിയും

ചെന്നിത്തലയും ചാണ്ടിയും

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സ്വാഭാവികമായും വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടയാള്‍ രമേശ് ചെന്നിത്തലയാണ്. ഉമ്മന്‍ ചാണ്ടി ഇടക്കാലത്ത് കേരള രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയതോടെ ചെന്നിത്തലയുടെ വഴികള്‍ പൂര്‍ണമായും തുറക്കപ്പെട്ടതാണ്. എന്നാല്‍ സമീപകാലത്തായി ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.

ജനം തീരുമാനിക്കുമെന്ന്

ജനം തീരുമാനിക്കുമെന്ന്

ആരാകും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നല്‍കിയ ഉത്തരം അത് ജനം തീരുമാനിക്കും എന്നതാണ്. രമേശ് ചെന്നിത്തലയേക്കാളും ജനപ്രിയന്‍ ഉമ്മന്‍ ചാണ്ടിയാണ് എന്നതാണ് ചെന്നിത്തല ക്യാമ്പിനെ ആശങ്കയിലാക്കുന്നത്. സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിവാദങ്ങള്‍ ഉണ്ടെങ്കിലും പിണറായി സര്‍ക്കാരിന് ഇപ്പോഴും ജനപ്രീതി ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുല്ലപ്പളളിയും കളത്തിലേക്കോ

മുല്ലപ്പളളിയും കളത്തിലേക്കോ

ഈ സാഹചര്യത്തില്‍ ഒരു തുടര്‍ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. അതിനിടെയാണ് ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നുളള ചര്‍ച്ചകള്‍ കൊഴുക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും പുറമേ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മത്സരത്തിലുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മികച്ച സ്ഥാനാർത്ഥി വേണം

മികച്ച സ്ഥാനാർത്ഥി വേണം

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതിന് മുന്‍പ് തുടര്‍ഭരണം ഉറപ്പിക്കാവുന്ന സാഹചര്യത്തിലായിരുന്നു പിണറായി സര്‍ക്കാര്‍. എന്നാലിപ്പോള്‍ നിരവധി വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഈ സാഹചര്യം മുതലെടുക്കണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഏറ്റവും മികച്ച നേതാവ് തന്നെ വേണം എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

Recommended Video

cmsvideo
Pinarayi vijayan slaps congress in nh 66 issue
തീരുമാനമായിട്ടില്ല

തീരുമാനമായിട്ടില്ല

ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുളള സജീവ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് മാറും. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലേക്ക് മത്സരിക്കാന്‍ മുല്ലപ്പളളി തയ്യാറായിരുന്നില്ല.

വടകരയില്‍ മത്സരിച്ചേക്കും

വടകരയില്‍ മത്സരിച്ചേക്കും

ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുല്ലപ്പളളി മത്സരിക്കാതിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ വടകരയില്‍ നിന്നുളള എംപി ആയിരുന്നു മുല്ലപ്പളളി. നിയമസഭാ തിരഞ്ഞെടുപ്പിലും മുല്ലപ്പളളി വടകരയില്‍ മത്സരിച്ചേക്കാനാണ് സാധ്യത. മുല്ലപ്പളളിക്ക് സാധ്യതയുളള മറ്റൊരു സീറ്റ് വയനാട്ടിലെ കല്‍പ്പറ്റയാണ്.

കൽപ്പറ്റയോ വടകരയോ

കൽപ്പറ്റയോ വടകരയോ

കല്‍പ്പറ്റ ലോക് താന്ത്രിക് ജനതാദളിന്റെ സീറ്റാണ്. എന്നാല്‍ സീറ്റ് ദള്‍ തിരിച്ച് നല്‍കിയിരിക്കുകയാണ്. അതേസമയം കല്‍പ്പറ്റ സീറ്റിന് മുസ്ലീം ലീഗ് അവകാശവാദം ഉന്നയിക്കാന്‍ സാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ കല്‍പ്പറ്റയേക്കാള്‍ മുല്ലപ്പളളി മത്സരിക്കാന്‍ സാധ്യത ഉളളത് വടകരയില്‍ നിന്ന് തന്നെയാണ്.

കെകെ രമയുടെ പേരും

കെകെ രമയുടെ പേരും

എന്നാല്‍ വടകരയില്‍ കെകെ രമയുടെ പേരും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ആര്‍എംപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നതാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല എന്നാണ് കെകെ രമ പ്രതികരിച്ചത്. വടകര എംപിയായ കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനെത്തിയേക്കും എന്നും സൂചനകളുണ്ട്.

English summary
Mullappally Ramachandran likely to contest in Assembly Polls 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X